Follow KVARTHA on Google news Follow Us!
ad

ബിജെപിക്കെതിരെ രാജ് താക്കറെ

മുംബൈ: (www.kvartha.com 29.09.2014) ശിവസേനയുമായുള്ള സഖ്യമുപേക്ഷിച്ച ബിജെപിക്കെതിരെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. Shiv Sena, BJP, MNS, Udhav Thackeray, Raj Thackeray, Maharashtra, Assembly election,
മുംബൈ: (www.kvartha.com 29.09.2014) ശിവസേനയുമായുള്ള സഖ്യമുപേക്ഷിച്ച ബിജെപിക്കെതിരെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ.

ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിച്ച ബിജെപിയെ വിശ്വസിക്കാമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ചില ബിജെപി നേതാക്കള്‍ എന്നോട് പറഞ്ഞത് അവരിത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആസൂത്രണം ചെയ്തിരുന്നുവെന്നാണ്. ഉദ്ദവിന് ഇക്കാര്യം മനസിലാക്കാന്‍ കഴിയുന്നില്ലെ? ബാലാസാഹേബ് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഒരു മാസം മുന്‍പെ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമായിരുന്നു രാജ് താക്കറെ പറഞ്ഞു.

ഒക്ടോബര്‍ 15ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ് താക്കറെ.
 Shiv Sena, BJP, MNS, Udhav Thackeray, Raj Thackeray, Maharashtra, Assembly election,മഹാരാഷ്ട്രയിലെ ഗുരുതര വിഷയങ്ങളായ കര്‍ഷക ആത്മഹത്യയെക്കുറിച്ചും അഴിമതിയെക്കുറിച്ചും ചര്‍ഛ ചെയ്യാനുള്ളതിന് പകരം അവര്‍ സീറ്റിന് വേണ്ടി തമ്മിലടിക്കുകയായിരുന്നുവെന്നും രാജ് താക്കറെ ആരോപിച്ചു.

അതേസമയം സമ്പന്നമായ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപി ശിവസേന സഖ്യം ഇപ്പോഴും നിലനില്‍ക്കുന്നതിനേയും രാജ് താക്കറെ ചോദ്യം ചെയ്തു. ബി.എം.സി പാര്‍ട്ടികള്‍ക്ക് നല്ല വരുമാനം നല്‍കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

SUMMARY: Mumbai: Maharashtra Navnirman Sena (MNS) chief Raj Thackeray attacked the Bharatiya Janata Party (BJP) for ending its 25-year-old alliance with the Uddav Thackeray led-Shiv Sena in Maharashtra just few days ahead of the assembly polls.

Keywords: Shiv Sena, BJP, MNS, Udhav Thackeray, Raj Thackeray, Maharashtra, Assembly election,

Post a Comment