Follow KVARTHA on Google news Follow Us!
ad

ഉമ്മന്‍ചാണ്ടിക്കും ജയലളിതയുടെ വിധിതന്നെയെന്ന് വി എസ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നതും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിധി Jayalalitha, V.S Achuthanandan, Chief Minister, Oommen Chandy, Karnataka, High Court, Media, Kerala,
തിരുവനന്തപുരം: (www.kvartha.com 29.09.2014)മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നതും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിധി തന്നെയായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജയലളിതയുടെ മേല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസ് ഫയല്‍ ചെയ്തത്.

മദ്രാസ് കോടതി ജയലളിതയെയും കൂട്ടു പ്രതികളെയും കുറ്റവിമുക്തയാക്കിയെങ്കിലും ഇപ്പോള്‍ കര്‍ണാടക പരപ്പന അഗ്രഹാര കോടതി നാലു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരിക്കയാണ്. 66 കോടിരൂപയുടെ അനധികൃത സമ്പാദ്യത്തിന്റെ പേരില്‍ 100 കോടി രൂപ പിഴയും വിധിച്ചിട്ടുണ്ട്.
അഴിമതിക്കേസുകളില്‍ നിന്ന് തടിതപ്പാനാകില്ലെന്നും നിഷ്പക്ഷമായ ഏജന്‍സിയെ കൊണ്ട് കേസന്വേഷിപ്പിച്ചാല്‍ ഉമ്മന്‍ചാണ്ടിയും കുടുങ്ങുമെന്ന്  വി എസ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു വിഎസ്.

Jayalalitha, V.S Achuthanandan, Chief Minister, Oommen Chandy, Karnataka, High Court,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Jayalalitha, V.S Achuthanandan, Chief Minister, Oommen Chandy, Karnataka, High Court, Media, Kerala.

Post a Comment