Follow KVARTHA on Google news Follow Us!
ad

മോഡിക്ക് വീണ്ടും നാക്ക് പിഴച്ചു; ഗാന്ധിജിയുടെ പേര് മോഹന്‍ലാല്‍ എന്നാക്കി

അഞ്ചുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് America, New York, Rajasthan, Media, Election, Report, World,
ന്യൂയോര്‍ക്ക്: (www.kvartha.com 29.09.2014)അഞ്ചുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് വീണ്ടും പിഴവ്. ന്യൂയോര്‍ക്കിലെ മാഡിസണ്‍ ചത്വരത്തില്‍ ആയിരക്കണക്കിന് ഇന്ത്യക്കാരെ അഭിസംബോദന ചെയ്യുന്ന ചടങ്ങിലാണ് മോഡിയുടെ നാക്ക് പിഴച്ചത്.

ജങ്ങളെ അഭിസംബോദന ചെയ്യവെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കുറിച്ച് പരാമര്‍ശം നടത്തുന്നതിനിടെയാണ് മോഡിയുടെ നാവ് പിഴച്ചത്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നതിനു പകരം മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി എന്നാണ് മോഡി ഉച്ഛരിച്ചത്.

2013 നവംബര്‍ 21 ന് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയും മോഡി ഇത്തരത്തില്‍ ഗാന്ധിജിയുടെ പേര് തെറ്റായി വ്യാഖ്യാനിച്ചിരുന്നു. ആയിരക്കണക്കിന് ഇന്ത്യന്‍ ജനങ്ങള്‍ തടിച്ചുകൂടിയ വേദിയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയായ   മോഡി രാഷ്ട്രപിതാവിനെ തെറ്റായി ഉച്ഛരിച്ചിരിക്കുന്നത്. മോഡിയുടെ പ്രവര്‍ത്തി രാജ്യത്തിന് തന്നെ അപമാനമാണെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

 Narendra Modi calls Mahatma Gandhi MK as Mohanlal Karamchand Gandhi, America, New York,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Narendra Modi calls Mahatma Gandhi MK as Mohanlal Karamchand Gandhi, America, New York, Rajasthan, Media, Election, Report, World.

Post a Comment