Follow KVARTHA on Google news Follow Us!
ad

യു.കെ.ജി വിദ്യാര്‍ത്ഥിനിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവം; പ്രിന്‍സിപ്പലും ഭര്‍ത്താവും അറസ്റ്റില്‍

യു.കെ.ജി വിദ്യാര്‍ത്ഥിനിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും ഭര്‍ത്താവും Thiruvananthapuram, Principal, Husband, Arrest, Parents, Complaint, Police, Media, Kerala,
തിരുവനന്തപുരം: (www.kvartha.com 29.09.2014)യു.കെ.ജി വിദ്യാര്‍ത്ഥിനിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും ഭര്‍ത്താവും അറസ്റ്റില്‍. തിരുവനന്തപുരം കുടപ്പനക്കുന്നിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം നടന്നത്. ക്ലാസില്‍ വെച്ച് സഹപാഠിയോട് പട്ടിയെ കുറിച്ച് പറഞ്ഞതിനാണ് യു കെ ജി വിദ്യാര്‍ത്ഥിനിക്ക് ഇത്തരം ശിക്ഷ നല്‍കിയത്.

പഠിപ്പിച്ചു കൊണ്ടിരിക്കെ കുട്ടി മറ്റു കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തതാണ് പ്രിന്‍സിപ്പലിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ കുട്ടിയെ മൂന്ന് മണിക്കൂറോളം  സ്‌കൂളിനോടു ചേര്‍ന്ന പട്ടിക്കൂട്ടില്‍ പട്ടിക്കൊപ്പം  അടക്കുകയായിരുന്നു. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികലയെയും ഭര്‍ത്താവിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.  വിവരമറിഞ്ഞ് നാട്ടുകാര്‍ സ്‌കൂളിലെത്തി പ്രതിഷേധിക്കുകയും സ്‌കൂള്‍ അധികൃതരെ പോലീസ് രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് റോഡിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.

പ്രിന്‍സിപ്പലിന്റെ അനുമതിയോടെയാണ്  ക്ലാസ് ടീച്ചര്‍ ശിക്ഷ നടപ്പാക്കിയത്. കുട്ടിയെ പട്ടിക്കൊപ്പം കൂട്ടിലടച്ചത് കാണാനിടയായ  ബന്ധു കൂടിയായ മറ്റൊരു കുട്ടി വൈകിട്ട് വീട്ടുകാരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത് . തുടര്‍ന്ന് വീട്ടുകാര്‍ സ്‌കൂള്‍ അധികൃതരെ പരാതിയുമായി സമീപിച്ചെങ്കിലും അധികൃതര്‍ തട്ടിക്കയറുകയായിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ പിന്തുണയുമായി രംഗത്തെത്തുകയും   ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ചെയ്തു.

 തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സംഭവത്തില്‍ കേസെടുക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ പോലീസ് ഇടപെട്ടില്ലെന്നാരോപിച്ചും സ്‌കൂള്‍ അധികൃതരുടെ നടപടിക്കുമെതിരെ വീട്ടുകാരും നാട്ടുകാരും സ്‌കൂളിനുമുന്നില്‍ പ്രതിഷേധിച്ചു. അതേസമയം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ഇത്തരമൊരു സംഭവം നടക്കില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം . മാത്രമല്ല മാധ്യമപ്രവര്‍ത്തകരുള്‍പെടെയുള്ളവരോട്  സ്‌കൂള്‍ അധികൃതര്‍ തട്ടിക്കയറുകയും ചെയ്തു.  സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ മുരളീധരന്‍ എം എല്‍ എയും രംഗത്തെത്തിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: UKG student harassed at school, Thiruvananthapuram, Principal, Husband, Arrest, Parents, Complaint, Police, Media, Kerala.

Post a Comment