Follow KVARTHA on Google news Follow Us!
ad

ഒ.പനീര്‍സെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അറസ്റ്റിലായതോടെ chennai, Jail, Karnataka, Politics, Governor, Election, Conference, National,
ചെന്നൈ: (www.kvartha.com 29.09.2014)അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അറസ്റ്റിലായതോടെ അനിശ്ചതത്വത്തിലായ തമിഴ്‌നാട്ടില്‍ പുതിയ മുഖ്യമന്ത്രിയായി ഒ.പനീര്‍സെല്‍വം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഗവര്‍ണര്‍ കെ റോസയ്യ പനീര്‍സെല്‍വത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഞായറാഴ്ച ചേര്‍ന്ന എഐഎഡിഎംകെ നിയമസഭാ കക്ഷിയോഗം പനീര്‍സെല്‍വത്തെ നേതാവായി തെരഞ്ഞെടുത്തിരുന്നു.

വിധേയത്വം,വിശ്വസ്തത ഇവയാണ് തന്റെ പിന്‍ഗാമിക്ക് വേണ്ട യോഗ്യതയെന്ന് ജയലളിത നേരത്തെ പറഞ്ഞിരുന്നു.  ഇത് രണ്ടാം തവണയാണ് ഒ.പനീര്‍സെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത്. 2001ല്‍ മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ ജയലളിതയ്ക്ക് അധികാരം നഷ്ടപ്പെട്ടിരുന്നു. അന്നും പിന്‍ഗാമിയായി എത്തിയത് പനീര്‍സെല്‍വം  തന്നെയാണ്. ആറുമാസം ഭരിച്ചശേഷം  ജയലളിത മടങ്ങിവന്നപ്പോള്‍ പനീര്‍ശെല്‍വം സ്ഥാനം ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു.

ശനിയാഴ്ച വൈകുന്നേരം കേസിന്റെ വിധി വന്നപ്പോള്‍ തന്നെ തന്റെ പിന്‍ഗാമിയെ ജയലളിത തെരഞ്ഞെടുത്തിരുന്നു. ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ജയലളിത പനീര്‍സെല്‍വവുമായി  ദീര്‍ഘനേരം  സംസാരിച്ചിരുന്നു. തേനി ജില്ലയിലെ ബോഢിനായ് കനൂരില്‍ നിന്നും മത്സരിച്ചാണ് പനീര്‍സെല്‍വം നിയമസഭയിലെത്തിയത്. സാധാരണ കര്‍ഷകനും ചായക്കട ഉടമയുമായിരുന്ന  പനീര്‍സെല്‍വം  പെരിയകുളം മുന്‍സിപ്പല്‍ ചെയര്‍മാനായാണ് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. തമിഴ്‌നാട്ടിലെ പ്രബല സമുദായമായ മുതുക്കുളത്തൂരാണ് പനീര്‍സെല്‍വത്തിന്റെ രാഷ്്ട്രീയത്തിന് പുറത്തുളള ശക്തി.

Jayalalithaa's trusted aide Panneerselvam sworn as Tamil Nadu's new chief minister,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Jayalalithaa's trusted aide Panneerselvam sworn as Tamil Nadu's new chief minister,  Chennai, Jail, Karnataka, Politics, Governor, Election, Conference, National.

Post a Comment