Follow KVARTHA on Google news Follow Us!
ad

ജയലളിത ജാമ്യാപേക്ഷ സമര്‍പിച്ചു; ചൊവ്വാഴ്ച കോടതി പരിഗണിക്കും

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലുവര്‍ഷത്തെ കഠിന തടവിന് Bangalore, Chief Minister, London, Holidays, Supreme Court of India, Advocate, National,
ബംഗളൂരു: (www.kvartha.com 29.09.2014)അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജെ. ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കുറ്റക്കാരിയെന്ന് കണ്ടെത്തിയ വിധി സ്‌റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷയിന്‍മേല്‍ കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. ജയലളിതയ്ക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംജേഠ് മലാനി ഹാജരാകും. ഇദ്ദേഹം ഇപ്പോള്‍ ലണ്ടനിലാണ്.

ഞായറാഴ്ച ജയിലില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും നിയമവിദഗ്ധരുമായും ജയലളിത ജാമ്യക്കാര്യത്തെ സംബന്ധിച്ച് കൂടിയാലോചന നടത്തിയിരുന്നു. ധനമന്ത്രി ഒ. പനീര്‍ ശെല്‍വം, എക്‌സൈസ് മന്ത്രി നാദം വിശ്വനാഥന്‍, ഗതാഗത മന്ത്രി സെന്തില്‍ ബാലാജി, മുന്‍ ചീഫ് സെക്രട്ടറി ഷീലാ ബാലകൃഷ്ണന്‍ എന്നിവരുമായി ജയലളിത ചര്‍ച്ച നടത്തിയിരുന്നു. പരപ്പന അഗ്രഹാര ജയിലിലെ സന്ദര്‍ശക മുറിയിലായിരുന്നു ഒരു മണിക്കൂറോളം നീണ്ട കൂടികാഴ്ച നടത്തിയത്.

തിങ്കളാഴ്ച ജാമ്യാപേക്ഷ സമര്‍പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒക്ടോബര്‍ ഏഴിന് മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കഴിയുകയുള്ളൂ. ദസറ പ്രമാണിച്ച് കോടതി ഒഴാഴ്ച അവധിയായതിനാലാണ് ഇത്. എന്നാല്‍ തിങ്കളാഴ്ച തന്നെ ജാമ്യാപേക്ഷ സമര്‍പിക്കാന്‍ കഴിഞ്ഞതിനാല്‍  അവധിക്കാല ബെഞ്ചിന് മുമ്പാകെയാകും ജയലളിതയുടെ അപ്പീല്‍ വരുക. പ്രത്യേക കോടതി വിധിയില്‍ സ്‌റ്റേയും ജാമ്യവും ജയലളിത ആവശ്യപ്പെടും.

DA case Live: Jayalalithaa to approach Karnataka HC for bail, Bangalore, Chief Minister,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
നേത്രചികിത്സാ യൂണിറ്റിന്റെ വാഹനം നിയന്ത്രണംവിട്ട് ഓവുചാലില്‍ വീണു; 3 പേര്‍ക്ക് പരിക്ക്
Keywords: DA case Live: Jayalalithaa to approach Karnataka HC for bail, Bangalore, Chief Minister, London, Holidays, Supreme Court of India, Advocate, National.

Post a Comment