Follow KVARTHA on Google news Follow Us!
ad
Posts

ജയലളിത ജയിലിലായപ്പോള്‍ തമിഴ്‌നാട്ടില്‍ മരിച്ചത് 16 പേര്‍

ജയലളിതയ്‌ക്കെതിരായ പ്രത്യേക കോടതിയുടെ ശിക്ഷാ വിധിയുണ്ടായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഏകദേശം 16 പേര്‍ Chennai, Tamilnadu, Suicide, Jayalalitha, Chief Minister, 16 die as TN reels under verdict
ചെന്നൈ: (www.kvartha.com 29.09.2014) ജയലളിതയ്‌ക്കെതിരായ പ്രത്യേക കോടതിയുടെ ശിക്ഷാ വിധിയുണ്ടായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഏകദേശം 16 പേര്‍ മരിച്ചതായി റിപോര്‍ട്ട്. ആത്മഹത്യ ചെയ്തതും ഹ്യൃദയ സ്തംഭനം ഉണ്ടായുമായാണ് മരണം.

രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാള്‍ ബസിന് മുന്നില്‍ ചാടിയാണ് ആത്മഹത്യ ചെയ്തത്. 10 പേര്‍ ഹ്യദയസ്തംഭനം മൂലം മരിച്ചു. ഒരു 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയുള്‍പെടുയള്ള രണ്ട് പേര്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചാണ് ആശുപത്രിയിലായിരിക്കുന്നത്. മറ്റൊരു എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകന്‍ സ്വന്തം വിരല്‍ മുറിച്ചാണ് വിധിയോട് പ്രതിഷേധിച്ചത്.

ജനങ്ങള്‍ക്ക് ജയലളിതയോടുള്ള വൈകാരികമായ അടുപ്പമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സി.ആര്‍ സരസ്വതി വ്യക്തമാക്കിയത്. താരങ്ങളോടും രാഷ്ട്രീയ നേതാക്കളോടുമുള്ള ആരാധന വളരെ കൂടിയ നാടാണ് തമിഴ്‌നാട്. അതിനാല്‍ ഇത്തരം ആത്മഹത്യകളും പ്രതിഷേധവും ഇവിടെ പതിവാണ്.
ആത്മഹത്യാ നിരക്കില്‍ തന്നെ വളരെ വലിയ വര്‍ധനവാണ് തമിഴ്‌നാട്ടിലുള്ളത്. 2013 ല്‍ 16,601 ആത്മഹത്യ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. ദേശീയ ശരാശരിയുടെ 7.3 ശതമാനമാണ് തമിഴാനാട്ടിലെ ആത്മഹത്യാ നിരക്ക്. 

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Chennai, Tamilnadu, Suicide, Jayalalitha, Chief Minister, 16 die as TN reels under verdict

Keywords: Chennai, Tamilnadu, Suicide, Jayalalitha, Chief Minister, 16 die as TN reels under verdict. 

Post a Comment