Follow KVARTHA on Google news Follow Us!
ad

തപസ് പാലിന്റെ വിവാദപ്രസംഗം: മാപ്പു പറഞ്ഞുകൊണ്ട് ഭാര്യ നന്ദിനി പാല്‍

സി.പി.എമ്മിലെ വനിതാ പ്രവര്‍ത്തകരെ മാനഭംഗം ചെയ്യാന്‍ ആഹ്വാനം ചെയ്ത തൃണമൂല്‍ Kolkata, Women, attack, Mamata Banerji, Chief Minister, West Bengal, National,
കൊല്‍ക്കത്ത: (www.kvartha.com 01.07.2014) സി.പി.എമ്മിലെ വനിതാ പ്രവര്‍ത്തകരെ മാനഭംഗം ചെയ്യാന്‍ ആഹ്വാനം ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് എം.പി തപസ് പാലിനു വേണ്ടി ഭാര്യ നന്ദിനി പാല്‍ മാപ്പു ചോദിച്ചു.

ബംഗാളിലെ പ്രശസ്ത ചലച്ചിത്ര താരവും  എം.പിയുമായ തപസ് പാല്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്.  ഒരു സ്വകാര്യ ചാനലാണ് പ്രസംഗം പുറത്തു വിട്ടത്.

തപസിന്റെ പ്രസംഗം പുറത്തുവിട്ടതോടെ അത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഒടുവില്‍ ഭര്‍ത്താവിന്റെ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞുകൊണ്ട് ഭാര്യ നന്ദിനി പാല്‍ രംഗത്തെത്തുകയായിരുന്നു.  ഭര്‍ത്താവിന്റെ പരാമര്‍ശത്തില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു. അദ്ദേഹം ഒരിക്കലും വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം വാക്കുകള്‍  പരാമര്‍ശിക്കാന്‍ പാടില്ലായിരുന്നു.

ഇത്തരം പരാമര്‍ശം നടത്തിയതിലൂടെ വലിയൊരു തെറ്റാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് .അത് ദു:ഖകരമായ കാര്യമാണ്. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തപസ് പാല്‍ ഇത്തരം പരാമര്‍ശം നടത്തിയതെന്നും  ടെലിവിഷന്‍ താരം കൂടിയായ നന്ദിനി പറഞ്ഞു.

എന്നാല്‍,  പ്രസംഗത്തിനെതിരെ  ദേശീയ വനിതാ കമ്മീഷനും ലോക്‌സഭാ സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും പാര്‍ലമെന്റ്  ഇക്കാര്യത്തില്‍ തപസിനോട് വിശദീകരണം ആവശ്യപ്പെടണമെന്നും സി.പി.എം നേതാവ് മാലിനി ഭട്ടാചാര്യ ആവശ്യപ്പെട്ടു.    പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിവാദത്തോട്  പ്രതികരിക്കണമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.

അതേസമയം  തപസ് പാലിനെ ന്യായീകരിക്കുന്ന നിലപാടാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറെക് ബ്രെയന്‍ സ്വീകരിച്ചത്. നിര്‍വികാരമായ പ്രസ്താവന എന്നാണ്  വിവാദത്തോട് ബ്രെയന്‍ പ്രതികരിച്ചത്. രണ്ടു പ്രാവശ്യം പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നും  എം.പിയായി പാര്‍ലമെന്റിലെത്തിയ ആളാണ് തപസ് പാല്‍.

TMC MP Tapas Pal's wife Nandini Pal apologizes for husband's shocking statement of

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
രേഖകളില്ലാതെ കടത്തിയ 4,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍

Keywords: TMC MP Tapas Pal's wife Nandini Pal apologizes for husband's shocking statement of getting opponents raped, Kolkata, Women, attack, Mamata  Banerji, Chief Minister, West Bengal, National.

Post a Comment