Follow KVARTHA on Google news Follow Us!
ad

അടിസ്ഥാന ശാസ്ത്ര ഗവേഷണത്തിന് എസ്.ആര്‍.ഐ.ബി.എസും ആര്‍.ജി.സി.ബിയും ധാരണയില്‍

തെറാപ്യൂട്ടിക് പെപ്‌റ്റൈഡ്‌സിനേയും കെമിക്കല്‍ ബയോളജിയേയും കുറിച്ചുള്ള അഞ്ചുവര്‍ഷത്തെ ഗവേഷണ പദ്ധതിക്കായി Kerala, Thiruvananthapuram, Oommen Chandy, Chief Minister, Business
തിരുവനന്തപുരം: (www.kvartha.com 01.07.2014) തെറാപ്യൂട്ടിക് പെപ്‌റ്റൈഡ്‌സിനേയും കെമിക്കല്‍ ബയോളജിയേയും കുറിച്ചുള്ള അഞ്ചുവര്‍ഷത്തെ ഗവേഷണ പദ്ധതിക്കായി ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബേസിക് സയന്‍സസും (എസ്ആര്‍ഐബിഎസ്) രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയും (ആര്‍ജിസിബി) ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. ആറുകോടി രൂപ വകവരുത്തിയിരിക്കുന്ന ഈ അടിസ്ഥാന ശാസ്ത്ര ഗവേഷണ പദ്ധതി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴിലാണ് നടക്കുക. ചികിത്സയ്ക്ക് വ്യാപകമായി പെപ്‌റ്റൈഡ്‌സിനെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണമാണിത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ.വി എന്‍ രാജശേഖരന്‍ പിള്ളയും ആര്‍ജിസിബി ഡയറക്ടര്‍ ഡോ. എം രാധാകൃഷ്ണ പിള്ളയും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ തിങ്കളാഴ്ച ഒപ്പുവച്ചു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുള്ള ആര്‍ജിസിബിയുടെ ബയോ ഇന്നവേഷന്‍ സെന്ററില്‍ എസ്ആര്‍ഐബിഎസിനു വേണ്ട ഇന്‍കുബേറ്റര്‍ സൗകര്യവും അവശ്യമായ ഗവേഷണ ഉപകരണങ്ങളോടുകൂടിയ മികച്ച ലാബും ഒരുക്കി നല്‍കും. പദ്ധതിയുടെ ക്രമീകരണങ്ങള്‍ക്കായി ആര്‍ജിസിബി 30 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

തവളയുടെ തൊലിയില്‍ നിന്നു വേര്‍തിരിക്കാവുന്ന ആന്റിമൈക്രോബിയല്‍ പെപ്‌റ്റൈഡ്‌സായ മെഥിസിലിന്റെസിസിറ്റന്റ് സ്റ്റാഫിലോകോക്കസ് ഓറിയസ് (എംആര്‍എസ്എ), രോഗാണുനാശിനി എന്നിവയുടെ വികസനം തുടങ്ങിയവയാണ് അഞ്ചു വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്രോജന്‍ പെപ്‌റ്റൈഡ്‌സിന്റെ കണ്ടെത്തലും ഇതില്‍ ഉള്‍പ്പെടും. ഗവേഷണത്തിനാവശ്യമായ രാസവസ്തുക്കള്‍, പദ്ധതി നടത്തിപ്പിനാവശ്യമായ സാങ്കേതികവും ശാസ്ത്രീയവുമായ സഹായങ്ങള്‍ എന്നിവയും എസ്ആര്‍ഐബിഎസ് നല്‍കും. ഗവേഷണ കാലാവധിയുടെ അവസാനത്തില്‍ പദ്ധതിയും അവയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തികളേയും എസ്ആര്‍ഐബിഎസിലേക്കു മാറ്റും.

കൗണ്‍സിലിനു കീഴില്‍ അടിസ്ഥാന ശാസ്ത്ര പഠനം, ഗവേഷണം, അധ്യാപനം എന്നിമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എസ്ആര്‍ഐബിഎസ്. മോളിക്യുലാര്‍ ബയോളജിയിലും ബയോടെക്‌നോളജിയിലുമുള്ള ഗവേഷണത്തിനായി ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ബയോടെക്‌നോളജി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് ആര്‍ജിസിബി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Kerala, Thiruvananthapuram, Oommen Chandy, Chief Minister, Business

SUMMARY: Thiruvananthapuram, July 1: Clinical research on the use of peptides as active therapeutic agents got a shot in the arm with the Srinivasa Ramanujan Institute for Basic Sciences (SRIBS) under Kerala State Council for Science, Technology and Environment (KSCSTE) signing an MoU with the Rajiv Gandhi Centre for Biotechnology (RGCB) for a joint research programme in the field of Therapeutic Peptides and Chemical Biology.

Keywords: Kerala, Thiruvananthapuram, Oommen Chandy, Chief Minister, Business.

Post a Comment