Follow KVARTHA on Google news Follow Us!
ad

കാലുകള്‍ കൊണ്ട് ഷവര്‍മയുണ്ടാക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി

റിയാദ്: (www.kvartha.com 01.07.2014) റസ്റ്റോറന്റില്‍ കാലുകള്‍ കൊണ്ട് ഷവര്‍മ്മയുണ്ടാക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ കുടുങ്ങിSaudi Arabia, Shawarma, Feet, Social network, Turkey,
റിയാദ്: (www.kvartha.com 01.07.2014) റസ്റ്റോറന്റില്‍ കാലുകള്‍ കൊണ്ട് ഷവര്‍മ്മയുണ്ടാക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ കുടുങ്ങി. ദൃശ്യങ്ങള്‍ പുറത്തായതോടെ സൗദി ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിരവധി കോളുകള്‍ ലഭിച്ചു. എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്ന റസ്റ്റോറന്റ് സൗദി അറേബ്യയില്‍ അല്ലെന്ന് അധികൃതര്‍ പറഞ്ഞു. തുര്‍ക്കിയിലെ റസ്റ്റോറന്റാകാം വീഡിയോയില്‍ ഉള്ളതെന്ന നിഗമനത്തിലാണ് അധികൃതര്‍.

ഷവര്‍മ്മ ഇറച്ചി ഹോട്ടല്‍ ജീവനക്കാരന്‍ കാലുകള്‍ കൊണ്ട് അമര്‍ത്തുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മറ്റ് രണ്ട് ജീവനക്കാരും ഇയാളെ സഹായിക്കാന്‍ സമീപത്തുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെയാണ് ദൃശ്യങ്ങള്‍ പൊതുജനങ്ങളിലേയ്ക്ക് എത്തിയത്.

അതേസമയം റിയാദിലെ റസ്റ്റോറന്റിലാണ് സംഭവം നടന്നതെന്ന് അജേല്‍ പത്രം റിപോര്‍ട്ട് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുത്തതായും റിപോര്‍ട്ടുണ്ട്.

Saudi Arabia, Shawarma, Feet, Social network, Turkey,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
 
SUMMARY: A worker was caught on camera preparing shawarma with his feet, prompting public calls on Saudi authorities to punish the restaurant. But officials later denied the restaurant is based in the Gulf Kingdom and said it could be in Turkey.

Keywords: Saudi Arabia, Shawarma, Feet, Social network, Turkey,

Post a Comment