Follow KVARTHA on Google news Follow Us!
ad

തീവ്രവാദികളുടെ ഇസ്ലാമീക രാഷ്ട്ര പ്രഖ്യാപനം അര്‍ത്ഥമില്ലാത്തത്: യുഎസ്

വാഷിംഗ്ടണ്‍: (www.kvartha.com 01.07.2014) സുന്നി പോരാളികളുടെ ഇസ്ലാമീക രാഷ്ട്ര പ്രഖ്യാപനം യാതൊരു അര്‍ത്ഥവുമില്ലാത്തതാണെന്ന് യുഎസ്. ഐ.എസ്.ഐ.എല്ലില്‍ നിന്നും ഇത്തരം വാക്കുകള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ജെന്‍ സാക്കി പറഞ്ഞു. Iraq, Iraq unrest, Syria conflict, Islam caliphate, United States of America, ISIS, Shia, Sunni, Sectarianism
വാഷിംഗ്ടണ്‍: (www.kvartha.com 01.07.2014) സുന്നി പോരാളികളുടെ ഇസ്ലാമീക രാഷ്ട്ര പ്രഖ്യാപനം യാതൊരു അര്‍ത്ഥവുമില്ലാത്തതാണെന്ന് യുഎസ്. ഐ.എസ്.ഐ.എല്ലില്‍ നിന്നും ഇത്തരം വാക്കുകള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ജെന്‍ സാക്കി പറഞ്ഞു. ഈ പ്രഖ്യാപനത്തിന് സിറിയയിലേയും ഇറാഖിലേയും ജനങ്ങള്‍ ഒരു പ്രാധാന്യവും നല്‍കുന്നില്ല. ഇസ്ലാമിക് സ്റ്റേറ്റ് എന്ന് പേരുമാറ്റിയ ഐ.എസ്.ഐ.എല്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി നിയന്ത്രിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ജൂണ്‍ പത്തിനായിരുന്നു സുന്നി പോരാളികള്‍ ഇറാഖ് പിടിച്ചടക്കാനൊരുങ്ങി ആക്രമണം നടത്തിയത്. അപ്രതീക്ഷിത ആക്രമണത്തില്‍ ഇറാഖ് സൈന്യം ജീവനും കൊണ്ടോടി. മൂന്ന് ആഴ്ചകള്‍ പിന്നിടാനൊരുങ്ങുമ്പോള്‍ പോരാളികള്‍ ഇറാഖിലേയും സിറിയയിലേയും നിരവധി പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കി.

Iraq, Iraq unrest, Syria conflict, Islam caliphate, United States of America, ISIS, Shia, Sunni, Sectarianismതന്ത്രപ്രധാന നഗരങ്ങളായ മൊസൂള്‍, തികൃത് എന്നിവയും പോരാളികള്‍ പിടിച്ചടക്കിയിരുന്നു. ഇതുവരെ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗീക കണക്കുകള്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
 
SUMMARY: Washington: The United States said Monday the declaration by Sunni militants of an "Islamic caliphate" on territory they have seized in Iraq and Syria has "no meaning."

Keywords: Iraq, Iraq unrest, Syria conflict, Islam caliphate, United States of America, ISIS, Shia, Sunni, Sectarianism

Post a Comment