Follow KVARTHA on Google news Follow Us!
ad

ഇന്‍ഫോപാര്‍ക്കില്‍ 350 കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

ഇന്‍ഫോപാര്‍ക്കിലെ നിക്ഷേപാന്തരീക്ഷത്തിനും ഐടി മേഖലയുടെ വളര്‍ച്ചയ്ക്കും പുതിയ ഉണര്‍വ്വു പകര്‍ന്നുകൊണ്ട് 350 കോടി Kochi, Business, M.A.Yusafali, Kerala, Infopark, Investment
കൊച്ചി: (www.kvartha.com 01.07.2014) ഇന്‍ഫോപാര്‍ക്കിലെ നിക്ഷേപാന്തരീക്ഷത്തിനും ഐടി മേഖലയുടെ വളര്‍ച്ചയ്ക്കും പുതിയ ഉണര്‍വ്വു പകര്‍ന്നുകൊണ്ട് 350 കോടി രൂപയുടെ നിക്ഷേപത്തിന് ലുലു ഗ്രൂപ്പ് തയ്യാറെടുക്കുന്നു. സമീപനാളില്‍ 150 കോടി രൂപയ്ക്ക് അവര്‍ ഏറ്റെടുത്ത എല്‍ആന്‍ഡ്ടി ടെക് പാര്‍ക്ക് വികസിപ്പിക്കുന്നതിനാണിത്.

നിക്ഷേപത്തിനുള്ള മികച്ച കേന്ദ്രമായി ഇന്‍ഫോപാര്‍ക്ക് മാറിക്കഴിഞ്ഞു. വിദേശ മലയാളിയായ എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്‍ഫോപാര്‍ക്ക് ക്യാംപസിലെ എല്‍ആന്‍ഡ് ടി ടെക് പാര്‍ക്ക് ഏറ്റെടുക്കുകയും ലുലു ടെക് പാര്‍ക്ക് ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനുള്ള അംഗീകാരത്തിനായി നിര്‍ദ്ദേശം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്‍ഫോപാര്‍ക്കിലെ 7.44 ഏക്കര്‍ ക്യാംപസില്‍ തേജോമയി എന്ന പേരില്‍ നാലു ലക്ഷം ചതുരശ്ര അടിയുള്ള മന്ദിരം ഇപ്പോള്‍ എല്‍ആന്‍ഡ്ടിയ്ക്ക് ഉണ്ട്. ഇതിന്റെ ഏറ്റെടുക്കലിനുശേഷം മറ്റൊരു ഒമ്പതുലക്ഷം ചതുരശ്ര അടി സ്ഥലത്തുകൂടി വിവരസാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടം സജ്ജീകരിക്കാനാണ് ലുലു ഗ്രൂപ്പ് 350 കോടി രൂപ നിക്ഷേപിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഏകജാലക ബോര്‍ഡിന്റെയും മുന്നില്‍ ഇവര്‍ ഇതിനായുള്ള നിര്‍ദ്ദേശം അംഗീകാരത്തിനായി സമര്‍പ്പിക്കും. 2015 ഒക്ടോബര്‍ മാസത്തോടെ നിര്‍മാണം തുടങ്ങാനാകുമെന്നും മൂന്നു വര്‍ഷം പൂര്‍ത്തിയാക്കാനാകുമെന്നുമാണ് കരുതുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍ പറഞ്ഞു. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ ഇന്‍ഫോപാര്‍ക്കില്‍ 13,000 മുതല്‍ 15,000 പേര്‍ക്കുവരെ കൂടുതലായി തൊഴില്‍ നല്‍കാനാകുമെന്നാണ് കണക്കാക്കുന്നത്.

കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ 160 ഏക്കര്‍ വരുന്ന രണ്ടാംഘട്ടം ഇപ്പോള്‍തന്നെ പ്രധാനപ്പെട്ട കമ്പനികളെ ആകര്‍ഷിക്കുകയും ആറ് കമ്പനികള്‍ ഇതിനോടകം തങ്ങളുടെ ഐടി ക്യാംപസുകള്‍ ഇവിടെ വികസിപ്പിക്കാനായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Kochi, Business, M.A.Yusafali, Kerala, Infopark, Investment

Keywords: Kochi, Business, M.A.Yusafali, Kerala, Infopark, Investment. 

Post a Comment