Follow KVARTHA on Google news Follow Us!
ad

എച്ച്.എല്‍.എല്ലിന്റെ ഗര്‍ഭനിരോധന ഗുളികയ്ക്ക് ആഗോളവിപണി കണ്ടെത്താന്‍ കര്‍മസേന

ഗുണമേന്മയുള്ളതും ന്യായവിലയില്‍ ലഭ്യമാകുന്നതുമായ ഗര്‍ഭനിരോധന ഉപാധികള്‍ ലോകസ്ത്രീസമൂഹത്തിനു മുന്നില്‍ Thiruvananthapuram, Business, Kerala, HLL
തിരുവനന്തപുരം: (www.kvartha.com 01.07.2014) ഗുണമേന്മയുള്ളതും ന്യായവിലയില്‍ ലഭ്യമാകുന്നതുമായ ഗര്‍ഭനിരോധന ഉപാധികള്‍ ലോകസ്ത്രീസമൂഹത്തിനു മുന്നില്‍ എത്തിക്കുന്നതിനായി കേന്ദ്ര മിനിരത്‌ന കമ്പനിയായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കര്‍മ്മസേനയ്ക്ക് രൂപം നല്‍കുന്നു. എച്ച്എല്‍എല്ലിന്റെ പ്രധാന ഉല്‍പ്പന്നമായ ഉള്ളില്‍ കഴിക്കാവുന്ന ഗര്‍ഭ നിരോധന ഗുളികയായ ഓര്‍മിലോക്‌സിഫിനിന്ന് ആഗോള വിപണി കണ്ടെത്താനുള്ള ദൗത്യത്തിനാണ് കര്‍മ്മസേന.

ഗര്‍ഭനിരോധന ഉപാധിയായ ഓര്‍മിലോക്‌സിഫിന്‍ വിപണിയിലെത്തിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ട സാഹചര്യത്തില്‍ ഇതേപ്പറ്റി എച്ച്എല്‍എല്‍ സിആര്‍ഡിസിയില്‍ നടന്ന ദേശീയ സെമിനാറിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ദേശീയ കുടുംബാസൂത്രണ പദ്ധതിയെ പ്രോത്സാഹിപ്പിക്കുകയാണ് ഗര്‍ഭ നിരോധന ഗുളികയുടെ പിന്നിലെ  ഉദ്ദേശ്യമെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ്  റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടര്‍ പത്മശ്രീ ഡോ. നിത്യാ ആനന്ദ് പറഞ്ഞു. സെമിനാറിലെ മുഖ്യ പ്രഭാഷകനായ അദ്ദേഹം ടെലികോണ്‍ഫറന്‍സിലൂടെയാണ് സംവദിച്ചത്. മേഖലയിലെ നൂറോളം വിദഗ്ധര്‍ സെമിനാറില്‍ പങ്കെടുത്ത് ഇതിനെക്കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവച്ചു. ഓര്‍മിലോക്‌സിഫിന്നിന്റെ  ഉല്‍പ്പാദനം, വിപണനം തുടങ്ങിയവയും സെമിനാറില്‍ ചര്‍ച്ചചെയ്തു.

 സ്ത്രീകളുടെ ആരോഗ്യത്തില്‍ എച്ച്എല്‍എല്‍ കൂടുതല്‍  പ്രാധാന്യം നല്‍കുന്നുണ്ടെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത എച്ച്എല്‍എല്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം അയ്യപ്പന്‍  പറഞ്ഞു. ഗര്‍ഭ നിരോധന ഗുളികയ്ക്ക് ഇതിനോടകം  വമ്പിച്ച സ്വീകാര്യത നേടാന്‍ കഴിഞ്ഞതായും സ്തനാര്‍ബുദ സാധ്യതയുള്ള സ്ത്രീകള്‍ക്കും ഇത് മികച്ചതാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രി കണ്‍സള്‍ട്ടന്റ് ഡോ. എം.ഡി. നായര്‍, ചീഫ് സയിന്റിസ്റ്റും സിഡിആര്‍ഐ മുന്‍ മേധാവിയുമായ ഡോ. എ.കെ. ദ്വിവേദി, യുഎസ്പി മാര്‍ക്കറ്റിംഗ് ആന്‍ഡ് ടെക്‌നിക്കല്‍ സര്‍വ്വീസ് സീനിയര്‍ ഡയറക്ടര്‍ ഡോ. അശോക് ദാങ് എന്നിവര്‍  ഇന്ത്യന്‍ നിര്‍മ്മിത ഓര്‍മിലോക്‌സിഫിന്‍ എന്ന വിഷയത്തെക്കുറിച്ചു സംസാരിച്ചു.

ഓര്‍മോഫിലോക്‌സിനെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ അലഹാബാദ് യൂണിവേഴ്‌സിറ്റി മുന്‍ വകുപ്പ് മോധാവി ഡോ.മഞ്ജുവര്‍മ്മ, ജയ്പൂര്‍ ഒബ്സ്റ്റിട്രിക് ആന്‍ഡ് ഗൈനിക് സൊസൈറ്റി പ്രസിഡന്റ് ഡോ. ലില്ലാ വ്യാസ്, ബംഗാള്‍ ഒബ്സ്റ്റിട്രിക് ആന്‍ഡ് ഗൈനിക് സൊസൈറ്റി മുന്‍ വൈസ് പ്രസിഡന്റ് ഡോ.വി.കെ. പദൂര്‍, എറണാകുളം മെഡിക്കല്‍ സെന്റര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഷീല സദാശിവന്‍, എയിംസ് ഡല്‍ഹി അഡീഷണല്‍ പ്രൊഫ. ഡോ. അനിതാ ദാര്‍, ഡോ. രാജശേഖരന്‍ പിള്ള, എസ്‌യുടി കണ്‍സള്‍ട്ടന്റും എസ്എടി മേധാവിയുമായ ഡോ.സി നിര്‍മ്മല എന്നിവരും പങ്കെടുത്തു.

എച്ച്എല്‍എല്‍ മാര്‍ക്കറ്റിങ്  സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. ബാബു തോമസ്, ഗവേഷണ വികസന വിഭാഗം വൈസ് പ്രസിഡന്റ് എന്‍. പദ്മനാഭന്‍, മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് . ടി. രാജശേഖര്‍  എന്നിവരും സെമിനാറില്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Thiruvananthapuram, Business, Kerala, HLL

Keywords: Thiruvananthapuram, Business, Kerala, HLL. 

Post a Comment