Follow KVARTHA on Google news Follow Us!
ad

പ്രധാനമന്ത്രിയുടെ 56 ഇഞ്ച് നെഞ്ചളവ് 5.6 ഇഞ്ചായി ചുരുങ്ങിയോ? കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: (www.kvartha.com 01.07.2014) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസിന്റെ രൂക്ഷ വിമര്‍ശനം. runachal Pradesh, China, India, Prime minister, Narendra Modi, Shakeel Ahmed, Congress,
ന്യൂഡല്‍ഹി: (www.kvartha.com 01.07.2014) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസിന്റെ രൂക്ഷ വിമര്‍ശനം. ചൈനയുടെ ദാര്‍ഷ്ട്യത്തിനെതിരെ ചെറുവിരല്‍ പോലുമനക്കാന്‍ പ്രധാനമന്ത്രി തയ്യാറാകാത്തതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 56 ഇഞ്ച് നെഞ്ചളവ് 5.6 ഇഞ്ചായി ചുരുങ്ങിയോ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദിന്റെ ചോദ്യം.

ചൈനയുടെ ഭാഗത്തുനിന്ന് നുഴഞ്ഞുകയറ്റങ്ങളും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങളും തുടരുകയാണ്. 56 ഇഞ്ച് നെഞ്ചളവുള്ള ജ്യേഷ്ഠ സഹോദരന്‍ ട്വിറ്ററിലെങ്കിലും പ്രതികരിക്കുമെന്ന് കരുതി നോക്കിയിരിക്കുകയാണ് ജനങ്ങള്‍ അഹമ്മദ് ട്വീറ്റ് ചെയ്തു.
ട്വിറ്ററിലൂടെയെങ്കിലും പ്രധാനമന്ത്രിക്ക് പ്രതികരിക്കാമായിരുന്നല്ലോ? ഞാനൊന്നേ ചോദിക്കുന്നുള്ളൂ, എന്താ പ്രധാനമന്ത്രിയുടെ നെഞ്ചളവ് 5.6 ഇഞ്ചായി ചുരുങ്ങിയോ? ഷക്കീല്‍ അഹമ്മദ് മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.


ഇന്ത്യയുടെ അവിഭാജ്യഭാഗമായ അരുണാചല്‍ പ്രദേശ് ചൈനയുടേതാണെന്ന് സ്ഥാപിക്കുന്ന ഭൂപടങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൂടാതെ അതിര്‍ത്തി പ്രദേശമായ ലഡാക്ക്, ഇന്ത്യന്‍ വ്യോമ മേഖലയിലും ചൈനീസ് നുഴഞ്ഞുകയറ്റമുണ്ടായി. ഇതിനെതിരെ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല.
Arunachal Pradesh, China, India, Prime minister, Narendra Modi, Shakeel Ahmed, Congress

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: New Delhi: Has Narendra Modi's 56-inch chest shrunk since he took office, asked a Congress leader acerbically today, while attacking the PM for not responding to a new map released by China that shows Arunachal Pradesh as part of its territory.

Keywords: Arunachal Pradesh, China, India, Prime minister, Narendra Modi, Shakeel Ahmed, Congress.

Post a Comment