Follow KVARTHA on Google news Follow Us!
ad

മുത്താലിക് പറഞ്ഞതില്‍ തെറ്റില്ല; പെണ്‍കുട്ടികള്‍ പബ്ബുകള്‍ സന്ദര്‍ശിക്കുന്നത് സംസ്‌ക്കാരത്തിന് യോജിച്ചതല്ല: മന്ത്രി

പനാജി: (www.kvartha.com 01.07.2014) ചെറുവസ്ത്രങ്ങള്‍ ധരിച്ച് പെണ്‍കുട്ടികള്‍ പബ്ബുകളില്‍ കയറിയിറങ്ങുന്നത് സംസ്‌ക്കാരത്തിന് യോജിച്ചതല്ലെന്ന് ഗോവ പൊതുമരാമത്ത് വകുപ്പ് മന്ത്രി സുദിന്‍ ധവലികര്‍. Panaji, BJP. Sri Ram Sena, Chief, Pramod Muthalik. Goa minister, Pub, Indian Culture,
പനാജി: (www.kvartha.com 01.07.2014) ചെറുവസ്ത്രങ്ങള്‍ ധരിച്ച് പെണ്‍കുട്ടികള്‍ പബ്ബുകളില്‍ കയറിയിറങ്ങുന്നത് സംസ്‌ക്കാരത്തിന് യോജിച്ചതല്ലെന്ന് ഗോവ പൊതുമരാമത്ത് വകുപ്പ് മന്ത്രി സുദിന്‍ ധവലികര്‍. ബിജെപി ഭരിക്കുന്ന ഗോവയില്‍ നിന്ന് ഇതാദ്യമായാണ് ഇത്തരമൊരു പരാമര്‍ശം. ഇതിന് മുന്‍പ് ശ്രീരാമ സേന നേതാവ് പ്രമോദ് മുത്താലിക്കും പെണ്‍കുട്ടികള്‍ പബ്ബുകള്‍ സന്ദര്‍ശിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.

യുവതികള്‍ ചെറുവസ്ത്രങ്ങള്‍ ധരിച്ച് പബ്ബുകളില്‍ പോകുന്നത് നമ്മുടെ സംസ്‌ക്കാരത്തിന് യോജിച്ചതല്ല. ഗോവന്‍ സംസ്‌ക്കാരത്തിന് എന്താണ് സംഭവിച്ചത്? ഇത് നമ്മള്‍ അനുവദിച്ച് കൊടുക്കേണ്ടതുണ്ടോ? മാന്യമല്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച് പെണ്‍കുട്ടികള്‍ പബ്ബുകള്‍ സന്ദര്‍ശിക്കുന്നത് തെറ്റായ സംസ്‌ക്കാരമുണ്ടാക്കും. ഇത് അവസാനിപ്പിക്കണം സുദിന്‍ ധവലികര്‍ പറഞ്ഞു.

Panaji, BJP. Sri Ram Sena, Chief, Pramod Muthalik. Goa minister, Pub, Indian Culture,
മുത്താലിക് പറഞ്ഞതില്‍ യാതൊരു തെറ്റുമില്ല. അദ്ദേഹം ഒരു മതത്തിനും എതിരായി പറഞ്ഞിട്ടില്ല. എല്ലാവര്‍ക്കും സ്വന്തം മതത്തെക്കുറിച്ച് പറയാന്‍ അവകാശമുണ്ട് മന്ത്രി കൂട്ടിച്ചേര്‍ത്തു.

2009ല്‍ ശ്രീരാം സേന പ്രവര്‍ത്തകര്‍ മംഗലാപുരം പബ്ബിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ക്കും യുവാക്കള്‍ക്കും നേരെ ആക്രമണം നടത്തിയത് വന്‍ വിവാദമായിരുന്നു. ഇത്തരം കാര്യങ്ങള്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
 
SUMMARY: Panaji: A senior minister in the Manohar Parrikar-led BJP government in Goa has echoed controversial Sriram Sene chief Pramod Muthalik saying that the practice of young girls visiting pubs in short dresses is against local culture and should be stopped.

Keywords: Panaji, BJP. Sri Ram Sena, Chief, Pramod Muthalik. Goa minister, Pub, Indian Culture,

Post a Comment