Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് എല്‍ പി ജി- സബ്‌സിഡി സിലിണ്ടറുകളുടെ വില കൂട്ടി

സംസ്ഥാനത്തു പാചക വാതക വില പിന്നെയും കൂട്ടി.Thiruvananthapuram, Karnataka, Cook, Kerala,
തിരുവനന്തപുരം: (www.kvartha.com 01.07.2014) സംസ്ഥാനത്തു പാചക വാതക വില പിന്നെയും കൂട്ടി.

സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിനു നാലു രൂപയാണ്  വര്‍ധിപ്പിച്ചത്. സര്‍ക്കാരിന്റെ സര്‍ച്ചാര്‍ജ് ഇനത്തിലാണു  വര്‍ധന.  വില വര്‍ധിച്ച സാഹചര്യത്തില്‍ 440 രൂപയുണ്ടായിരുന്ന പാചക വാതക സിലിണ്ടറിന്  ഇനിമുതല്‍ 444 രൂപ കൊടുക്കണം.

സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിനു പുറമെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയും വര്‍ധിച്ചിട്ടുണ്ട്. 35 രൂപയാണ് വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്  അധികം നല്‍കേണ്ടി വരുന്നത്.

രാജ്യാന്തര മാര്‍ക്കറ്റിലെ വില അനുസരിച്ച് പാചകവാതക വില പുന:ക്രമീകരിക്കുന്ന രീതി അനുസരിച്ചാണ്  വില വര്‍ധിപ്പിച്ചത്. അതേസമയം കേരളത്തിലും കര്‍ണാടകയിലും മാത്രമാണ് സിലിണ്ടറുകളുടെ വില കൂട്ടിയിരിക്കുന്നത്.

Gas prices rise again, Thiruvananthapuram, Karnataka, Cooking, Kerala.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മാങ്ങാട്ട് സംഘര്‍ഷത്തിന് അയവില്ല; സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്

Keywords: Gas prices rise again, Thiruvananthapuram, Karnataka, Cooking, Kerala.

Post a Comment