Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ മരണം പതുങ്ങിയിരിക്കുന്ന സ്ഥലങ്ങള്‍

ദുബൈ: (www.kvartha.com 01.07.2014) വാഹനാപകടങ്ങള്‍ എപ്പോഴും എവിടേയും സംഭവിക്കാം.UAE, Dubai, Accident, Black spots,
ദുബൈ: (www.kvartha.com 01.07.2014) വാഹനാപകടങ്ങള്‍ എപ്പോഴും എവിടേയും സംഭവിക്കാം. എന്നാലും ചില സ്ഥലങ്ങളില്‍ നിരന്തരമായി അപകടങ്ങള്‍ സംഭവിക്കും. ഇങ്ങനെയുള്ള സ്ഥലങ്ങള്‍ പൊതുവെ 'ബ്ലാക് സ്‌പോട്ടുകള്‍' എന്ന പേരിലാണറിയപ്പെടുന്നത്. ദുബൈയില്‍ ഇത്തരം ബ്ലാക് സ്‌പോട്ടുകള്‍ ഇല്ലെന്ന് ആര്‍.ടി.എ സി.ഇ.ഒ മൈത ബിന്‍ അദായി പറയുമ്പോഴും ചില അപകട മേഖലകള്‍ നഗരത്തിലുണ്ടെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഗുരുതരമായ സുരക്ഷ വീഴ്ചകള്‍ സംഭവിക്കുന്ന സ്ഥലങ്ങള്‍ ദുബൈയില്‍ ഇല്ല. എന്നാല്‍ ചില സ്ഥലങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അവിടെ അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. ശെയ്ഖ് മുഹമ്മദ് ബിന്‍ സയദ് റോഡ്, അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍ ഖൈല്‍ റോഡ്, സോണാപുര്‍ ലേബര്‍ ക്യാമ്പ് എന്നിവയാണ് ദുബൈയിലെ ബ്ലാക് സ്‌പോട്ടുകള്‍.

UAE, Dubai, Accident, Black spots,
ഇവിടെ നിരവധി മരണങ്ങള്‍ സംഭവിക്കുന്നു. വാഹനാപകടങ്ങളും ഇരട്ടിയാണ്. കഴിഞ്ഞ വര്‍ഷം 50 ബ്ലാക് സ്‌പോട്ടുകളായിരുന്നു ദുബൈയില്‍ ഉണ്ടായിരുന്നത്. ഇത് കണ്ടെത്തി 22 ബ്ലാക് സ്‌പോട്ട് ഏരിയകള്‍ തകരാറുകള്‍ പരിഹരിച്ച് സുഗമമാക്കി എടുത്തു. 23 ബ്ലാക് സ്‌പോട്ടുകളുടെ കേടുപാടുകള്‍ പരിഹരിക്കുന്ന നടപടി പുരോഗമിക്കുകയാണ്. 5 ബ്ലാക് സ്‌പോട്ടുകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കി പരിഹരിക്കേണ്ടതിനാല്‍ അവ റീഡിസൈന്‍ ചെയ്തുവെന്നും മൈത ബിന്‍ അദായി കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Traffic accidents can, and do, happen anywhere. Yet, there are sites were accidents occur repeatedly. These ‘black spots’ are something that should be on top of the priority list of any transport authority.

Keywords: UAE, Dubai, Accident, Black spots,

Post a Comment