Follow KVARTHA on Google news Follow Us!
ad

ഊര്‍മിള ടീച്ചറെ ഉപദ്രവിക്കാതിരിക്കാമായിരുന്നു എന്ന് ഉമ്മന്‍ ചാണ്ടിയും സുധീരനും

ഏഷ്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ വക പെണ്‍പള്ളിക്കൂടമായ കോട്ടണ്‍ഹില്‍ ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക കെ.കെ. ഊര്‍മിളാ V.M Sudheeran, Oommen Chandy, Kerala, Cotton hill high school, Teacher, Suspension against Oormila teacher was unusual, says OC, VM
തിരുവനന്തപുരം: (www.kvartha.com 28.06.2014)  ഏഷ്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ വക പെണ്‍പള്ളിക്കൂടമായ കോട്ടണ്‍ഹില്‍ ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക കെ.കെ. ഊര്‍മിളാ ദേവിയുടെ സ്ഥലംമാറ്റം ഒഴിവാക്കാമായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും.

സര്‍ക്കാരിനെ വെട്ടിലാക്കിയ വിവാദത്തേക്കുറിച്ച് മുഖ്യമന്ത്രി വ്യക്തിപരമായ അഭിപ്രായം പറഞ്ഞത് പാര്‍ട്ടിയിലെയും മന്ത്രിസഭയിലെയും ചില മുതിര്‍ന്ന സഹപ്രവര്‍ത്തകരോടാണ്. സുധീരന്‍ മുഖ്യമന്ത്രിയോടുതന്നെ തന്റെ നിലപാട് അറിയിച്ചു. അതേസമയം, വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെ സഭയിലോ പുറത്തോ വിമര്‍ശിക്കാനോ സ്ഥലംമാറ്റം തിരുത്താനോ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നില്ല.

നിയമസഭാ സമ്മേളനം ചേരുന്ന സമയമായതിനാല്‍ പ്രതിപക്ഷം ഇത് വലിയ ആയുധമാക്കിയപ്പോള്‍ സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം ഉറപ്പാക്കാന്‍ വേണ്ടി മന്ത്രിയുടെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അതല്ലാതെ വേറൊരു നിലപാട് എടുക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കില്ലതാനും. എന്നാല്‍ ചടങ്ങിനു വൈകിയെത്തിയ മന്ത്രിയുടെ രീതിയേക്കുറിച്ച് അഭിപ്രായം പറഞ്ഞ രോഗിയും സ്ത്രീയുമായ പ്രധാനാധ്യാപികയെ സ്ഥലംമാറ്റി പ്രതികാരം ചെയ്ത രീതിക്കെതിരായ അഭിപ്രായം സുധീരന്‍ പരസ്യമായിത്തന്നെ പറഞ്ഞേക്കും എന്നു സൂചനയുണ്ട്. തലസ്ഥാന നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള അയിലം ഗവണ്‍മെന്റ് സ്‌കൂളിലേക്കാണ് ഊര്‍മിളാ ദേവിയെ മാറ്റിത്. ഇതു തിരുത്തി നഗരത്തിലെ ഏതെങ്കിലും സ്‌കൂളിലേക്കു മാറ്റിയേക്കും.

വെള്ളിയാഴ്ച മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു പരാതി നല്‍കിയ ഊര്‍മിളാ ദേവിയെ നഗരത്തിലെ ഏതെങ്കിലും സ്‌കൂളിലേക്കു മാറ്റുന്ന കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും അനുകൂല നിലപാടല്ല. മന്ത്രിയെ അധ്യാപിക അപമാനിച്ചു എന്നാക്കി കോട്ടണ്‍ഹില്‍ സംഭവത്തെ പെരുപ്പിച്ച മന്ത്രിയുടെ ഓഫീസും വിദ്യാഭ്യാസ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരും ഊര്‍മിളാ ദേവിക്കു ലഭിച്ച 'ശിക്ഷ' പോരാ എന്ന അഭിപ്രായക്കാരാണത്രേ. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ കൂടിക്കാഴ്ച നടത്തിയ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനും ഇതേ അഭിപ്രായമായിരുന്നു.

രോഗിയായ ടീച്ചറെ അയിലം സ്‌കൂളിലേക്കു മാറ്റിയത് റദ്ദാക്കി തിരുവനന്തപുരം നഗരത്തിലേക്കു മാറ്റാമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം മന്ത്രിക്കു സ്വീകാര്യമായില്ല. എന്നാല്‍ അങ്ങനെതന്നെയാണു വേണ്ടത് എന്ന് മുഖ്യമന്ത്രി ഉറച്ച നിലപാട് അറിയിച്ചതോടെയാണ് മന്ത്രിയും വഴങ്ങിയത്. എങ്കിലും ഔദ്യോഗിക തീരുമാനമായി അത് പുറത്തുവരുന്നതിനിടെ മന്ത്രി രാഷ്ട്രീയതലത്തില്‍ സമ്മര്‍ദം തുടര്‍ന്നേക്കും. അയിലം സ്‌കൂളിലേക്കുള്ള സ്ഥലംമാറ്റം റദ്ദാക്കുന്നത് തനിക്ക് അപമാനമാകുമെന്നാണ് മന്ത്രിയുടെ നിലപാട്. മുസ്്‌ലിം ലീഗ് നേതൃത്വത്തെക്കൊണ്ട് ഇത് മുഖ്യമന്ത്രിയെ അറിയിച്ച് തീരുമാനം റദ്ദാക്കിക്കാതിരിക്കാനാണു ശ്രമം. അതിനിടയിലാണ് ഊര്‍മിള ടീച്ചറെ മാറ്റിയതുതന്നെ ശരിയായില്ല എന്ന നിലപാട് മുഖ്യമന്ത്രി എടുത്തിരിക്കുന്നത്. ഇത് ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയെയും അറിയിച്ചതായാണു സൂചന.

കഴിഞ്ഞ ദിവസം സംസ്ഥാനതല ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനത്തിനു മൂന്നു മണിക്കൂര്‍ വൈകിയെത്തിയ വിദ്യാഭ്യാസ മന്ത്രിയുടെ രീതിയെ വേദിയില്‍ പരസ്യമായി പ്രധാനാധ്യാപിക വിമര്‍ശിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റിയത്. ഇത് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു വിഷയമാക്കുകയും വലിയ ബഹളം ഉണ്ടാവുകയും ചെയ്തു. അതിനിടെയാണ് വെള്ളിയാഴ്ച തലസ്ഥാനത്തെ എംഎല്‍എ വി. ശിവന്‍കുട്ടിയുമായി ഊര്‍മിള ടീച്ചര്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ടു നിവേദനം നല്‍കിയത്.

സര്‍ക്കാര്‍ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മിഷന്‍ 676 എന്ന പേരില്‍ ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുമ്പു തീര്‍ക്കാര്‍ വന്‍ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്നതിനിടെ,  സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ക്ക് വടി കൊടുത്ത സംഭവമായിപ്പോയി സ്ഥലംമാറ്റ വിവാദം എന്നാണ് മുഖ്യമന്ത്രി സ്വകാര്യമായി പ്രകടിപ്പിച്ച അഭിപ്രായം എന്ന് അറിയുന്നു. പ്രതിപക്ഷം പ്രതിഷേധിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ, സ്ത്രീയും രോഗിയും പട്ടിക ജാതിക്കാരിയുമായ അധ്യാപികയോട് ഈ സര്‍ക്കാര്‍ അനീതി കാണിച്ചു എന്നു കേള്‍ക്കാന്‍ തനിക്കു താല്‍പര്യമില്ല എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
V.M Sudheeran, Oommen Chandy, Kerala, Cotton hill high school, Teacher, Suspension against Oormila teacher was unusual, says OC, VM

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also read:
എ.ഐ.എസ്.എഫിന്റെ ഡി.ഡി. ഓഫീസ് മാര്‍ച്ചില്‍ ഉന്തുംതള്ളും സംഘര്‍ഷവും
Keywords: V.M Sudheeran, Oommen Chandy, Kerala, Cotton hill high school, Teacher, Suspension against Oormila teacher was unusual, says OC, VM

Post a Comment