Follow KVARTHA on Google news Follow Us!
ad

പൂട്ടിക്കിടക്കുന്ന ഒരു ബാറും തുറക്കേണ്ടെന്ന് സുധീരന്‍

സംസ്ഥാനത്ത് ബാര്‍ ലൈസന്‍സിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല.Chief Minister, Oommen Chandy, High Court of Kerala, A.K Antony, Conference, Kerala,
തിരുവനന്തപുരം: (www.kvartha.com 28.06.2014) സംസ്ഥാനത്ത് ബാര്‍ ലൈസന്‍സിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല.

ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ കടുത്ത നിലപാടെടുക്കുന്നു. ലൈസന്‍സ് നല്‍കാത്തതിനാല്‍ അടച്ചിടേണ്ടി വന്ന  418 ബാറുകളില്‍ ഒന്നു പോലും തുറക്കേണ്ടതില്ലെന്ന നിലപാടിലാണ് സുധീരന്‍. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതില്‍ നിലവാരമില്ലാത്ത ബാറുകള്‍ ഉണ്ടെങ്കില്‍ അവ പൂട്ടണമെന്ന ആവശ്യവും സുധീരന്‍ ഉന്നയിച്ചിട്ടുണ്ട്.

മുമ്പ്  ടു സ്റ്റാര്‍ നിലവാരത്തിലുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാമെന്ന നിലപാടിലായിരുന്നു സുധീരന്‍. എന്നാല്‍ പാര്‍ട്ടിയില്‍ ഇതിനെതിരെ വ്യത്യസ്ത നിലപാടുകളാണ് ഉണ്ടായിരുന്നത്. സുധീരന്റെ അഭിപ്രായം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ കോടതി തള്ളുമെന്നായിരുന്നു വാദം. എന്നാല്‍ ബാര്‍ തുറക്കാന്‍ കോടതി നിര്‍ദേശിച്ചില്ല.

എ.കെ ആന്റണി അടക്കമുള്ള നേതാക്കളില്‍ നിന്നും  ബാര്‍ വിരുദ്ധ നിലപാടിന് പിന്തുണ ലഭിക്കുകയും ചെയ്തു. മത സാമുദായിക സാംസ്‌ക്കാരിക നേതാക്കളും  സുധീരന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്  ടു സ്റ്റാര്‍ നിലവാരമുള്ള ബാറുകള്‍ പോലും തുറക്കേണ്ടെന്ന നിലപാടില്‍ സുധീരന്‍ ഉറച്ചുനിന്നത്. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചതിലൂടെ അടഞ്ഞുകിടക്കുന്ന  418 ബാറുകള്‍ക്കു വേണ്ടി ഇനി ഒരു ചര്‍ച്ച ഉണ്ടാകാന്‍ സാധ്യതയില്ല.

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തിങ്കളാഴ്ചയ്ക്കുള്ളില്‍ അഭിപ്രായം അറിയിക്കണമന്ന ഹൈക്കോടതി നിര്‍ദേശം ഉള്ള സാഹചര്യത്തിലാണ് സുധീരന്‍ ഇക്കാര്യത്തില്‍  നിലപാട് കര്‍ശനമാക്കുന്നത്. എന്നാല്‍  സുധീരന്റെ അഭിപ്രായം സര്‍ക്കാര്‍ അംഗീകരിക്കണമെന്നില്ല.

പൂട്ടിക്കിടക്കുന്ന ബാറുകളില്‍ നിലവാരമുള്ളവയുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. അതുകൊണ്ടുതന്നെ ബാറുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കില്ലെന്നാണ് അറിയുന്നത്. അതിനിടെ കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂവെന്നും അറിയിച്ചിരുന്നു.

Bar licence, Chief Minister, Oommen Chandy, High Court of Kerala, A.K Antony,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Bar licence, Chief Minister, Oommen Chandy, High Court of Kerala, A.K Antony, Conference, Kerala.

Post a Comment