Follow KVARTHA on Google news Follow Us!
ad

ഞായറാഴ്ച റംസാന്‍ വ്രതാരംഭം

മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ഞായറാഴ്ച റംസാന്‍ വ്രതാരംഭം കുറിക്കുമെന്ന് വിവിധ ഖാസിമാര്‍ Kozhikode, Kerala, Muslim, Ramadan, Gulf, Qazi
കോഴിക്കോട്: (www.kvartha.com 28.06.2014) മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ഞായറാഴ്ച റംസാന്‍ വ്രതാരംഭം കുറിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലും ഞായറാഴ്ച തന്നെയാണ് റംസാന്‍ വ്രതം ആരംഭിക്കുന്നത്.

കോഴിക്കോട് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ പ്രതിനിധി സയ്യിദ് അലി ബാഫഖി തങ്ങള്‍, ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവരാണ് മാസപ്പിറവി കണ്ടതായി അറിയിച്ചത്.

മലപ്പുറം പൊന്നാനിയിലും പരപ്പനങ്ങാടിയിലുമാണ് മാസപ്പിറവി കണ്ടതായി ഖാസിമാര്‍ സ്ഥിരീകരിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Kozhikode, Kerala, Muslim, Ramadan, Gulf, Qazi

Keywords: Kozhikode, Kerala, Muslim, Ramadan, Gulf, Qazi. 

Post a Comment