Follow KVARTHA on Google news Follow Us!
ad

രാഹുല്‍ ഗാന്ധിക്ക് ഭരിക്കാനുള്ള കഴിവില്ല: ദിഗ് വിജയ് സിംഗ്

ന്യൂഡല്‍ഹി: (www.kvartha.com 28.06.2014) കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഭരിക്കാനുള്ള നൈസര്‍ഗീക ശേഷിയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ്Congress, General Secretary, Digvijay Singh, Rahul Gandhi, Sonia Gandhi,
ന്യൂഡല്‍ഹി: (www.kvartha.com 28.06.2014) കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഭരിക്കാനുള്ള നൈസര്‍ഗീക ശേഷിയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ്. ഗോവ കേബിള്‍ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ദിഗ് വിജയ് സിംഗ് ഇങ്ങനെ പറഞ്ഞത്.

ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി നയിക്കണം. എന്‍.ഡി.എ സര്‍ക്കാരിന്റെ കാര്യങ്ങളില്‍ ഇടപെടുകയും വേണം സിംഗ് പറഞ്ഞു.
നൈസര്‍ഗീകമായി അദ്ദേഹത്തിന് ഭരണപാടവമില്ല. അതേസമയം അനീതിയോട് പോരാടാനുള്ള നൈസര്‍ഗീക വാസന അദ്ദേഹത്തിനുണ്ട് സിംഗ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസുകാര്‍ക്കിടയില്‍ നേതൃത്വ ഗുണമുള്ളവര്‍ കുറവാണെന്ന രാഹുല്‍ ഗാന്ധിയുടേയും അമ്മ സോണിയ ഗാന്ധിയുടേയും പരാമര്‍ശമുണ്ടായതിന് പിന്നാലെയാണ് ദിഗ് വിജയ് സിംഗിന്റെ പ്രസ്താവന. നിലവില്‍ കര്‍ണാടകയിലെ പ്രമുഖ നേതാവ് മല്ലികാര്‍ജ്ജുന ഖര്‍ഗെയാണ് കോണ്‍ഗ്രസിന്റെ ലോക്‌സഭ നേതാവ്. ഖര്‍ഗെയുടെ ഉത്തരവാദിത്വം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്നാണ് സിംഗിന്റെ ആവശ്യം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Congress general secretary Digvijaya Singh said that vice president Rahul Gandhi's governing abilities do not have a temperament suited to the ruling benches.

Keywords: Congress, General Secretary, Digvijay Singh, Rahul Gandhi, Sonia Gandhi,

Post a Comment