Follow KVARTHA on Google news Follow Us!
ad

കൊച്ചി എയര്‍പോര്‍ട്ടില്‍ ഭീകരാക്രമണ ഭീഷണി; കനത്ത ജാഗ്രത നിര്‍ദ്ദേശം

കൊച്ചി: (www.kvartha.com 28.06.2014) കൊച്ചി അന്താരാഷ്ട്ര വിമാത്താവളത്തില്‍ ഭീകരാക്രമണ ഭീഷണിയെതുടര്‍ന്ന് കനത്ത ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. Kochi Airport, Kerala, high alert, terror threat calls
കൊച്ചി: (www.kvartha.com 28.06.2014) കൊച്ചി അന്താരാഷ്ട്ര വിമാത്താവളത്തില്‍ ഭീകരാക്രമണ ഭീഷണിയെതുടര്‍ന്ന് കനത്ത ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വെള്ളിയാഴ്ചയാണ് ഭീഷണി കോളുകള്‍ ലഭിച്ചത്. എ.കെ 47നുമായി തീവ്രവാദികള്‍ എയര്‍പോര്‍ട്ട് ആക്രമിക്കുമെന്നാണ് ഭീഷണി.

നാലു പ്രാവശ്യമാണ് ഭീഷണി കോളുകള്‍ ലഭിച്ചത്. മൂന്ന് കോളുകള്‍ മലയാളത്തിലും ഒന്ന് ഹിന്ദിയിലുമായിരുന്നു. എയര്‍ ട്രാഫിക് കണ്ട്രോള്‍ ടവറില്‍ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതിനെതുടര്‍ന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.കെ സി നായര്‍ ഉന്നത പോലീസുദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു.

എയര്‍പോര്‍ട്ടിനകത്തേയ്ക്ക് സന്ദര്‍ശകരെ അനുവദിക്കുന്നില്ല. കനത്ത പരിശോധനയാണ് യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ പാര്‍ക്കിംഗ് ഏരിയകളും നിരീക്ഷണത്തിലാണ്.

ബോംബ് സ്‌ക്വാഡുകള്‍, പോലീസ്, സി.ഐ.എസ്.എഫ് ബറ്റാലിയനുകള്‍ തുടങ്ങിയവ എയര്‍പോര്‍ട്ടിലെത്തിയിട്ടുണ്ട്.
Kochi Airport, Kerala, high alert, terror threat calls


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: Kochi: The Kochi International airport at nearby Nedumbassery was on Friday put on high alert after it received threatening calls stating that it would be attacked by terrorists with AK-47s, a top airport official said.

Keywords: Kochi Airport, Kerala, high alert, terror threat calls

Post a Comment