Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ യുദ്ധകപ്പല്‍ ഇറാഖിലേയ്ക്ക് പുറപ്പെട്ടു

ന്യൂഡല്‍ഹി: (www.kvartha.com 28.06.2014) യുദ്ധഭൂമിയായ ഇറാഖില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി ഇന്ത്യ ആദ്യ നടപടി കൈക്കൊണ്ടു. India, Iraq, War, Indians, Evacuation,
ന്യൂഡല്‍ഹി: (www.kvartha.com 28.06.2014) യുദ്ധഭൂമിയായ ഇറാഖില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി ഇന്ത്യ ആദ്യ നടപടി കൈക്കൊണ്ടു. അത്യാധുനീക സൗകര്യങ്ങളുള്ള യുദ്ധകപ്പല്‍ ഇന്ത്യ പേഷ്യന്‍ ഗള്‍ഫിലേയ്ക്ക് പുറപ്പെട്ടു. ദുരിതാശ്വാസ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. കരവായുനാവീക സേന മേധാവികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

യുദ്ധകപ്പല്‍ ശനിയാഴ്ച ഇറാഖ് തീരത്തെത്തുമെന്നാണ് റിപോര്‍ട്ട്. അതേസമയം ഇന്ത്യന്‍ വായുസേനയുടെ വിമാനങ്ങള്‍ എന്തിനും തയ്യാറായി നിലകൊള്ളുകയാണ്. സന്ദേശം ലഭിച്ചാലുടനെ ഇന്ത്യക്കാരെ കൊണ്ടുവരാനായി അവര്‍ പുറപ്പെടും.

ഇറാഖില്‍ ആകെ 15,000 ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഇതില്‍ 39 പേരെ ഐ.എസ്.ഐ.എസ് ബന്ദികളാക്കിയിരിക്കുകയാണ്. ഒരാഴ്ചക്കുള്ളില്‍ ഇറാഖില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
India, Iraq, War, Indians, Evacuation

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: New Delhi: India launched its first initiative for the possible evacuation of its nationals from war-torn Iraq with a powerful Delhi-class destroyer being dispatched to the Persian Gulf by the navy.

Keywords: India, Iraq, War, Indians, Evacuation,

Post a Comment