Follow KVARTHA on Google news Follow Us!
ad

എന്നെ കൊന്നുകളയാന്‍ ബന്ധുക്കള്‍ അമ്മയോട് നിര്‍ദ്ദേശിച്ചു: സ്മൃതി ഇറാനി

ഭോപാല്‍: (www.kvartha.com 28.06.2014) ജനിച്ച സമയത്ത് തന്നെ കൊന്നുകളയാന്‍ ചില ബന്ധുക്കള്‍ മാതാവിനോട് നിര്‍ദ്ദേശിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. Smriti Irani, Human Resource Developement, Irani, Burden
ഭോപാല്‍: (www.kvartha.com 28.06.2014) ജനിച്ച സമയത്ത് തന്നെ കൊന്നുകളയാന്‍ ചില ബന്ധുക്കള്‍ മാതാവിനോട് നിര്‍ദ്ദേശിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പെണ്‍കുട്ടികള്‍ കുടുംബത്തിന് ഭാരമാകുമെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ സ്‌നേഹമയിയായ തന്റെ മാതാവ് ബന്ധുക്കളുടെ വാക്കുകള്‍ ചെവികൊണ്ടില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. പെണ്‍ ഭ്രൂണഹത്യയെക്കുറിച്ച് പ്രതികരിക്കവേയാണ് സ്മൃതി ഇറാനി ഇക്കാര്യം പറഞ്ഞത്.

ഞാന്‍ ആദ്യമായാണ് ഇക്കാര്യം പുറത്തുപറയുന്നത്. ഞാന്‍ ജനിച്ച സമയത്ത് ചിലര്‍ എന്റെ മാതാവിനെ ഉപദേശിച്ചിരുന്നു. എന്നെ കൊന്നുകളായാനായിരുന്നു അവരുടെ നിര്‍ദ്ദേശം. പെണ്‍കുട്ടികള്‍ ഭാരമാണെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ എന്റെ അമ്മ വളരെ ധൈര്യവതിയായിരുന്നു. അവര്‍ എന്നെ ഒന്നും ചെയ്തില്ല. അതുകൊണ്ടാണ് ഞാനിപ്പോള്‍ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നത് ഇറാനി പറഞ്ഞു.

ബന്ധുക്കളുടെ വാക്കുകള്‍ ചെവിക്കൊള്ളാതിരുന്ന മാതാവിനോട് ഇറാനി നന്ദി പറയുകയും ചെയ്തു. എന്റെ അമ്മയോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. ആ ഉപദേശങ്ങള്‍ കേട്ട് എന്നെ കൊല്ലാതിരുന്നതിന് ഇറാനി കൂട്ടിച്ചേര്‍ത്തു. ഭോപാലില്‍ വിദ്യാര്‍ത്ഥിനികളെ അഭിസംബോധന ചെയ്യവേയാണ് ഇറാനി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നിങ്ങള്‍ ഒരു പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നല്‍കുമ്പോള്‍ അവള്‍ക്ക് മാത്രമല്ല വിദ്യാഭ്യാസം നല്‍കുന്നത്, ഒരു കുടുംബത്തിനാണ്. ഇത് രാഷ്ട്രനിര്‍മ്മാണത്തിന് പിന്നീട് സഹായകമാവുകയും ചെയ്യുംഇറാനി കൂട്ടിച്ചേര്‍ത്തു.
Smriti Irani, Human Resource Developement, Irani, Burden

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Bhopal: Revealing that at the time of her birth, she was cursed as a "burden" by someone, Union HRD Minister Smriti Irani in Friday said that curbing the menace of female foeticide was a priority for the government.

Keywords: Smriti Irani, Human Resource Developement, Irani, Burden

Post a Comment