Follow KVARTHA on Google news Follow Us!
ad

നൈറ്റ് പാര്‍ട്ടിക്കിടെ മദ്യലഹരിയില്‍ തുണി ഉരിഞ്ഞതിന് ജര്‍മന്‍ രാജകുമാരിക്ക് 1,000 പൗണ്ട് പിഴ

ഒക്ടോബര്‍ ഫെസ്റ്റ് പാര്‍ട്ടിക്കിടെ മദ്യപിച്ച് ലക്ക് കെട്ട് വംശീയാദിക്ഷേപം നടത്തുകയും Students, Police, Court, Arrest, attack, Muslim, World,
ബെര്‍ലിന്‍: (www.kvartha.com 28.06.2014) ഒക്ടോബര്‍ ഫെസ്റ്റ് പാര്‍ട്ടിക്കിടെ മദ്യപിച്ച് ലക്ക് കെട്ട് വംശീയാദിക്ഷേപം നടത്തുകയും വസ്ത്രങ്ങള്‍ ഉരിയുകയും ചെയ്ത സംഭവത്തില്‍ ജര്‍മ്മന്‍ രാജകുമാരി തിയോഡോറ സയിന്‍ വിറ്റ്ജന്‍സ്‌റ്റെന് (27) പിഴ.

സ്‌കോട്‌ലാന്‍ഡിലെ സെന്റ് ആന്റീസ് കോളജില്‍ പഠിക്കുന്ന കാലത്ത് നടന്ന പാര്‍ട്ടിക്കിടെയാണ് സംഭവം. വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി തിയോഡോറ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്  പിഴ ചുമത്തിയത്. ആയിരം പൗണ്ട് ആണ് പിഴ. വിചാരണയില്‍ കോടതിയില്‍ തിയോഡാറ തന്റെ ഭാഗം ന്യായീകരിക്കാനും ശ്രമിച്ചില്ല.

രാത്രിയില്‍ നടന്ന പാര്‍ട്ടിയില്‍ കൂട്ടുകാര്‍ക്കൊപ്പം കുടിച്ചുകൂത്താടിയ രാജകുമാരി റോഡിലേക്കിറങ്ങുകയും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. വസ്ത്രങ്ങള്‍ ഓരോന്നായി വലിച്ചെറിഞ്ഞതിനുശേഷം  അടുത്തുണ്ടായിരുന്ന വേലിയില്‍ പിടിച്ചുകയറാന്‍ ശ്രമിക്കുകയും ചെയ്തു.  സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ അവരുടെ നേര്‍ക്ക് കയര്‍ക്കുകയും ചെയ്തു.

പിന്നീട് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ്  അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അതിനു തയ്യാറാകാതെ പോലീസുകാരെ തെറിവിളിക്കുകയും ചെയ്തു.  പിന്നീട് ബലം പ്രയോഗിച്ച് വിലങ്ങിട്ട് കാറില്‍ കയറ്റുകയായിരുന്നു. പോലീസ് വണ്ടിയില്‍ വെച്ചും അവര്‍ ചീത്തവിളിയും മുസ്ലീം സമുദായത്തിനെതിരെ വംശീയാധിക്ഷേപവും തുടര്‍ന്നുകൊണ്ടിരുന്നു.

പിറ്റേന്ന് മദ്യലഹരി വിട്ടപ്പോഴാണ് തിയോഡോറയുടെ സ്വബോധം വീണ്ടുകിട്ടിയത്. പോലീസിനെ ആക്രമിച്ചതിനും വംശീയാധിക്ഷേപം നടത്തി സമാധാനാന്തരീക്ഷത്തിന് ഭംഗമുണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് തിയോഡോറയ്‌ക്കെതിരെ കേസെടുത്തത്. പിതാവിനൊപ്പം മുഖം മറച്ചാണ്  തിയോഡാറ കോടതിയിലെത്തിയത്.

German princess fined for violent, drunken, anti-Muslim rant, Students,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
പടന്നക്കാട്ട് യുവാവ് പുഴയില്‍ ചാടിയതായി സംശയം; തിരച്ചില്‍ പുരോഗമിക്കുന്നു

Keywords: German princess fined for violent, drunken, anti-Muslim rant, Students, Police, Court, Arrest, Attack, Muslim, World. 

Post a Comment