Follow KVARTHA on Google news Follow Us!
ad

ഗുജറാത്ത് കപ്പല്‍ പൊളിക്കല്‍ ശാലയില്‍ സ്‌ഫോടനം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

അഹമ്മദാബാദ്: (www.kvartha.com 28.06.2014) ഗുജറാത്തില്‍ കപ്പലുകള്‍ പൊളിക്കല്‍ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. Gujarat, Alang, Ship breaking yard, Explosion
അഹമ്മദാബാദ്: (www.kvartha.com 28.06.2014) ഗുജറാത്തില്‍ കപ്പലുകള്‍ പൊളിക്കല്‍ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. അലാംഗ് കപ്പല്‍ പൊളിക്കല്‍ ശാലയിലാണ് അപകടമുണ്ടായത്. കപ്പല്‍ പൊളിക്കുന്നതിനിടയിലുണ്ടായ വാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമീക നിഗമനം.

അഞ്ച് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. കപ്പലില്‍ സ്‌ഫോടനമുണ്ടായതിനെതുടര്‍ന്നുണ്ടായ അഗ്‌നിബാധയിലാണ് അപകടം സംഭവിച്ചത്. 140മ് നമ്പര്‍ യൂണിറ്റിലാണ് അപകടമുണ്ടായത് പോലീസ് പറഞ്ഞു.

ഭാവ്‌നഗറിലാണ് അലാംഗ് കപ്പല്‍ ശാല സ്ഥിതിചെയ്യുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Ahmedabad: Five persons were killed on Saturday and seven others injured when a blast triggered by a suspected gas leak took place in a ship being dismantled at the Alang ship-breaking yard in Bhavnagar district of Gujarat.

Keywords: Gujarat, Alang, Ship breaking yard, Explosion

Post a Comment