Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് 9 മരണം; സഹായവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: (www.kvartha.com 28.06.2014) ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് 9 പേര്‍ മരിച്ചു. Inderlok, Delhi, Delhi building collapse, North Delhi, Inderlok building collapse, Fire brigade, residential building collapse
ന്യൂഡല്‍ഹി: (www.kvartha.com 28.06.2014) ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് 9 പേര്‍ മരിച്ചു. മരിച്ചവരില്‍ 3 കുട്ടികള്‍ ഉള്‍പ്പെടും. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. ഇന്ദര്‍ലോകത്തിലെ തുളസി നഗറിലാണ് ദുരന്തമുണ്ടായത്.

അതേസമയം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കേന്ദ്ര ദുരിതാശ്വാസ സേന രംഗത്തെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. മരണത്തില്‍ ആഭ്യന്തരമന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.

രാവിലെ 8.30നാണ് അപകടമുണ്ടായത്. തകര്‍ന്ന കെട്ടിടത്തിനോട് ചേര്‍ന്ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. 50 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നത്. നിരവധി കുടുംബങ്ങളാണിവിടെ താമസിച്ചിരുന്നത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 14 പേരെ പുറത്തെടുത്തിരുന്നു. ഇവരെ ബാര ഹിന്ദു റാവൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: New Delhi: At least nine people including three children were killed and several others are trapped under the debris as a three-storey residential building in Tulsi Nagar area of Inderlok, Delhi collapsed on Saturday.

Keywords: Inderlok, Delhi, Delhi building collapse, North Delhi, Inderlok building collapse, Fire brigade, residential building collapse




Post a Comment