Follow KVARTHA on Google news Follow Us!
ad

ജനറലാശുപത്രിയിലെ സംഘര്‍ഷം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞദിവസം രോഗികള്‍ തമ്മിലുണ്ടായThiruvananthapuram, Injured, Treatment, Nurses, Police, Obituary, Kerala,
തിരുവനന്തപുരം: (www.kvartha.com 28.06.2014) തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞദിവസം രോഗികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.

തിരുവനന്തപുരം രാജാജി നഗര്‍ സ്വദേശി സുദര്‍ശനാണ് മരിച്ചത്. ഇതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണന്‍ എന്നയാള്‍ നേരത്തെ മരിച്ചിരുന്നു. ജനറലാശുപത്രിയിലെ ഒന്‍പതാം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് കഴിഞ്ഞദിവസം പരസ്പരം ഏറ്റുമുട്ടിയത്.

സെല്ലില്‍ നിന്നും നിലവിളികേട്ട് നഴ്‌സുമാരും ഹോം നഴ്‌സും ഓടിയെത്തിയപ്പോള്‍ കണ്ടത് ഒന്‍പതാം വാര്‍ഡില്‍ ചികിത്സയിലായിരുന്ന മണിലാല്‍ സുദര്‍ശനനെയും കൃഷ്ണനെയും നിലത്തിട്ട് ചവിട്ടുന്നതാണ് . ഇയാളുടെ ആക്രമണത്തില്‍ രണ്ടുപേരും രക്തം ഛര്‍ദ്ദിച്ചു.

ഉടന്‍തന്നെ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണന്‍ പിറ്റേന്ന് പുലര്‍ച്ച തന്നെ മരിച്ചു.  ശനിയാഴ്ച    രാവിലെ സുദര്‍ശനും  മരിച്ചു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് കൊല്ലം മടത്തറ പോലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് മണിലാലിനെ ആശുപത്രിയിലെത്തിച്ചത്. മദ്യപാനിയായിരുന്ന മണിലാലിന്റെ അസുഖം ഭേദപ്പെട്ടിരുന്നു. വിവരം ബന്ധുക്കളെ  അറിയിച്ചുവെങ്കിലും ഇയാളെ ഏറ്റെടുക്കാന്‍ ആളെത്താത്തതിനാല്‍ സെല്ലില്‍ തന്നെ താമസിപ്പിക്കുകയായിരുന്നു.

രണ്ടുപ്രാവശ്യം ആശുപത്രിയില്‍ നിന്നും രക്ഷപ്പെടാനും മണിലാല്‍ ശ്രമിച്ചിരുന്നു. കോടതി അനുമതിയോടെ മണിലാലിനെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റും. ജനറലാശുപത്രിയില്‍ 44പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന ഒന്‍പതാം വാര്‍ഡില്‍ ഇപ്പോള്‍ 94 പേരാണുള്ളത്.

One more patiant dead in General hospital attack, Thiruvananthapuram, Injured,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മാവിനക്കട്ടയില്‍ കുളത്തില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Keywords: One more patiant dead in General hospital attack, Thiruvananthapuram, Injured, Treatment, Nurses, Police, Obituary, Kerala.

Post a Comment