Follow KVARTHA on Google news Follow Us!
ad

ലീഗിനെ വിമര്‍ശിക്കാന്‍ ഒരു പച്ച വിവാദം കൂടി

ലീഗിനെ വിമര്‍ശിക്കാന്‍ പുതിയൊരു പച്ചവിവാദം കൂടി ഉയര്‍ന്നു. വിദ്യാഭ്യാസമന്ത്രിയുടെThiruvananthapuram, Malappuram, Facebook, Allegation, Minister, P.K Abdul Rab, MLA, Criticism, school, Kerala,
തിരുവനന്തപുരം: (www.kvartha.com 28.06.2014) ലീഗിനെ വിമര്‍ശിക്കാന്‍ പുതിയൊരു പച്ചവിവാദം കൂടി ഉയര്‍ന്നു. വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലമായ മലപ്പുറം തിരൂരങ്ങാടിയിലെ കക്കാടി യു പി സ്‌കൂളില്‍ ബ്ലാക്ക് ബോര്‍ഡിനു പകരം പച്ച ബോര്‍ഡ് സ്ഥാപിച്ചതായി ഒരു സ്വകാര്യ ചാനല്‍ വാര്‍ത്ത റിപോര്‍ട്ട് ചെയ്തതോടെയാണ് പുതിയ വിവാദം ഉടലെടുത്തത്.

കറുത്ത നിറത്തേക്കാള്‍ പച്ചനിറം കണ്ണിന് കുളിര്‍മ നല്‍കും എന്ന കാരണം കാട്ടിയാണ് പച്ച ബോര്‍ഡ് സ്‌കൂളുകളില്‍ സ്ഥാപിക്കുന്നതെന്നുള്ള വിശദീകരണമാണ് അധികൃതർ കളര്‍ മാറ്റത്തിന് പിന്നില്‍ നല്‍കുന്നതെന്നും ചാനല്‍ പറയുന്നു.

സ്‌കൂള്‍ നവീകരണത്തിന്റെ ഭാഗമായി മലപ്പുറത്തെ വിദ്യാഭ്യാസ മന്ത്രി ഉള്‍പെടെയുള്ള എം എല്‍ എമാരുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ്  വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

അതേസമയം ബ്ലാക്ക് ബോര്‍ഡ് പച്ചബോര്‍ഡാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവൊന്നും നല്‍കിയിട്ടില്ലെന്നും ചാനല്‍ പറയുന്നു. നേരത്തെ കേരളത്തിലെ സ്‌കൂളുകളില്‍ അധ്യാപകര്‍ പച്ച കോട്ട് ധരിച്ചുവരണമെന്ന്  ആവശ്യപ്പെട്ടതായുള്ള പ്രചാരണം ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു പച്ച വിവാദം കൂടി രാഷ്ട്രീയമായി ഉയര്‍ന്നുവന്നിരിക്കയാണ്.

ഇതിനെതിരെ എസ് എഫ് ഐ, കെ എസ് യു സംഘടനകള്‍ രംഗത്തുവന്നതായും ചാനല്‍ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം റിപോര്‍ട്ട് പുറത്തുവന്നതോടെ ഇതിനോട് ബന്ധപ്പെടുത്തി ഫെയ്‌സ്ബുക്കിലും മറ്റും പലതരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. പാതയോരങ്ങളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന പച്ചനിറത്തിലുള്ള ബോര്‍ഡുകള്‍ വിവാദമാകുന്നുവെന്നാണ് ചില കുസൃതിക്കാര്‍ സോഷ്യല്‍ മീഡിയകളില്‍ ഉണ്ടാക്കിയ വാര്‍ത്ത.

പൊതുമരാമത്ത് വകുപ്പുകള്‍ മൗനാനുവാദം നല്‍കിയതിനെ തുടര്‍ന്നാണ് ദിശാബോര്‍ഡുകള്‍ക്ക് പച്ചനിറം നല്‍കിയതെന്നാണ് ഇവര്‍ ആരോപണമായി ഉന്നയിക്കുന്നത്. പ്രത്യേക മതത്തില്‍പെട്ട മന്ത്രിമാര്‍ ഇതിന് ഒത്താശ ചെയ്യുന്നതായും ബാലിശമായ പച്ച ബോര്‍ഡ് ആരോപണത്തെ കളിയാക്കുന്നു.

പരാതിപ്പെട്ടപ്പോള്‍ കാഴ്ചയ്ക്ക് വ്യക്തതയേകാനാണ് പച്ചനിറം നല്‍കിയതെന്ന വിശദീകരണമാണ് അധികൃതര്‍ നല്‍കുന്നതെന്നുമുള്ള തരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ ഉയര്‍ന്നതോടെ കേരളത്തിന്റെ മതേതര സംസ്‌ക്കാരത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് നിഷ്പക്ഷമതികള്‍  പറയുന്നത്.

കോട്ടണ്‍ ഹില്‍ സ്‌കൂള്‍ പ്രധാനാധ്യാപികയെ സ്ഥലംമാറ്റിയ നടപടി വിവാദമായിരിക്കെയാണ്
 വിദ്യാഭ്യാസ വകുപ്പിനെയും മന്ത്രിയെയും  പ്രതിക്കൂട്ടിലാക്കാനുള്ള പുതിയ പച്ച ബോര്‍ഡ് ആരോപണങ്ങളെന്ന്  ലീഗ് നേതാക്കള്‍ പറയുന്നു. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും
 ലീഗ് നേതൃത്വം സംശയിക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും ആര്‍.ടി.ഒ. ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്

Keywords: Thiruvananthapuram, Malappuram, Facebook, Allegation, Minister, P.K Abdul Rab, MLA, Criticism, School, Kerala.

Post a Comment