Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളില്‍ 4 മരണം

ശനിയാഴ്ച സംസ്ഥാനത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ പിഞ്ചു Thiruvananthapuram, Kozhikode, Mother, Child, Airport, Passengers, Obituary, Kerala,
തിരുവനന്തപുരം: (www.kvartha.com 28.06.2014) ശനിയാഴ്ച സംസ്ഥാനത്തുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ പിഞ്ചു കുട്ടിയുള്‍പെടെ നാലുപേര്‍ മരിച്ചു. തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് അപകടം ഉണ്ടായത്.

കിളിമാനൂര്‍ ചാരൂപ്പാറയില്‍ കാര്‍ ആറ്റിലേക്ക് മറിഞ്ഞ് അമ്മയും രണ്ടുവയസുള്ള കുഞ്ഞും മരിച്ചു. കുമ്മിള്‍ സ്വദേശി ജസ്‌നയും (23), മകന്‍ അലിയുമാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം . കാറിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ജസ്‌നയുടെ സഹോദരനേയും ഭാര്യയേയും വിമാനത്താവളത്തില്‍ കൊണ്ടുവിട്ട് മടങ്ങിവരുന്നതിനിടെയാണ് അപകടം. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. അപകടത്തെ തുടര്‍ന്ന് വണ്ടി തലകീഴായി മറിഞ്ഞിരുന്നു.

കൊയിലാണ്ടിയില്‍ ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു കൊയിലാണ്ടി പാലക്കുളത്താണ് അപകടം . പാലക്കുളം സ്വദേശി ഷിജിന്‍, ഗുരുകുലം ബീച്ച് റോഡിലെ ഇഷാന്‍ എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം.

Road accident, Thiruvananthapuram, Kozhikode, Mother, Child, Airport, Passengers,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മധൂര്‍ കോട്ടക്കണ്ണിയില്‍ യുവാവിന് വെട്ടേറ്റു

Keywords: Road accident, Thiruvananthapuram, Kozhikode, Mother, Child, Airport, Passengers, Obituary, Kerala.

Post a Comment