Follow KVARTHA on Google news Follow Us!
ad

അമിത് ഷായ്ക്ക് ഇളവ്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്ത് അസം ഖാന്‍

ലഖ്‌നൗ: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് അമിത് ഷായുടെ വിലക്ക് നീക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ ചോദ്യം ചെയ്ത് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ രംഗത്തെത്തി. Azam Khan, Election Commission, Amit Shah, Bharatiya Janata party, Elections 2014, Narendra Modi, Hate Speech
ലഖ്‌നൗ: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് അമിത് ഷായുടെ വിലക്ക് നീക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ ചോദ്യം ചെയ്ത് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അസം ഖാന്‍ വ്യക്തമാക്കി.

താന്‍ നടത്തിയ വിവാദ പരമാര്‍ശത്തില്‍ മാപ്പു പറയാന്‍ സന്നദ്ധനല്ലെന്നും അസം ഖാന്‍ അറിയിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ വിജയം നേടിയത് മുസ്ലീങ്ങളാണെന്ന വിവാദ പരാമര്‍ശത്തെതുടര്‍ന്നാണ് അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്. റോഡ് ഷോകളും പൊതു പരിപാടികളും നടത്തുന്നതിലാണ് അദ്ദേഹത്തിന് വിലക്ക്.

വ്യാഴാഴ്ചയാണ് പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നുമുള്ള വിലക്ക് നീക്കിയത്.

Azam Khan, Election Commission, Amit Shah, Bharatiya Janata party, Elections 2014, Narendra Modi, Hate Speech
SUMMARY: Lucknow: Undeterred by the ban imposed on him by the Election Commission in connection with his alleged hate speeches, Samajwadi Party leader Mohd Azam Khan on Friday refused to apologise to the election watchdog.

Keywords: Azam Khan, Election Commission, Amit Shah, Bharatiya Janata party, Elections 2014, Narendra Modi, Hate Speech

Post a Comment