Follow KVARTHA on Google news Follow Us!
ad

അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശയില്ല; ഫഹദിനെ അഭിനന്ദിക്കുന്നു- ജയറാം

ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിKochi, Award, Cine Actor, Cinema, Kerala,
കൊച്ചി: (www.kvartha.com 19.04.2014) ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി നടന്‍ ജയറാം. എന്നാല്‍ തനിക്ക് അവാര്‍ഡ് കിട്ടാതെ പോയതില്‍ ദു:ഖമില്ലെന്നും ജയറാം പറഞ്ഞു.

മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച ലാലിനേയും ഫഹദിനേയും അഭിനന്ദിക്കുന്നു. ആര്‍ട്ടിസ്റ്റില്‍ മികച്ച അഭിനയമാണ് ഫഹദും ആനും കാഴ്ച വെച്ചത്. ഇത്തവണത്തെ അവാര്‍ഡ് നിര്‍ണയം നടത്തിയത് മികച്ച ജൂറി അംഗങ്ങളാണെന്നും ജയറാം പ്രതികരിച്ചു.

നടന്‍, സ്വപാനം എന്നീ സിനിമകളിലെ  മികച്ച അഭിനയത്തിന് അവസാന നിമിഷം വരെ കടുത്ത പോരാട്ടത്തിലായിരുന്നു ഫഹദും, ജയറാമും,  സുരാജ് വെഞ്ഞാറമൂടും. അന്തിമ വിജയം ഫഹദിനായിരുന്നു. അവാര്‍ഡ് ലഭിച്ചില്ലെന്നു കരുതി നിരാശയില്ലെന്നും ഇനിയും നല്ല സിനിമകള്‍ ചെയ്യുമെന്നും ജയറാം പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Jayaram, Fahad Fazil, Kochi, Award, Cine Actor, Cinema, Kerala, Mollywood actor jayaram response after announcing state award

Post a Comment