Follow KVARTHA on Google news Follow Us!
ad

ബാബ രാംദേവിന്റെ യോഗ ക്യാമ്പുകള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: യോഗ ഗുരു ബാബ രാംദേവിന്റെ യോഗ ക്യാമ്പുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.Election Commission, Baba Ramdev, Yoga class, Ban, Permission,
ന്യൂഡല്‍ഹി: യോഗ ഗുരു ബാബ രാംദേവിന്റെ യോഗ ക്യാമ്പുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. യോഗ ക്യാമ്പുകള്‍ എതെങ്കിലും രാഷ്ട്രിയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളാകുമെന്നതിനാലാണ് കമ്മീഷന്റെ തീരുമാനം. ബാബ രാംദേവിന്റെ യോഗ ക്യാമ്പുകള്‍ ബിജെപിയുടെ പ്രചാരണ വേദികളാക്കുകയാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.

ഉദ്യോഗസ്ഥരില്‍ നിന്നും മുന്‍ കൂട്ടി അനുമതി വാങ്ങിയ ശേഷമാണ് ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ ക്യാമ്പുകള്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളാവുകയാണ് പതിവ്. ഇത് വ്യവസ്ഥകളുടെ ലംഘനമാണെന്ന് കമ്മീഷന്‍ അറിയിച്ചു.

Election Commission, Baba Ramdev, Yoga class, Ban, Permission,യോഗ ക്യാമ്പുകള്‍ പോലുള്ള രാഷ്ട്രീയേതര കൂട്ടായ്മകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അനുവാദം നല്‍കുന്നതിന് മുന്‍പ് കൃത്യമായി അന്വേഷിക്കണമെന്നും കമ്മീഷന്‍ ഓരോ സംസ്ഥാനത്തേയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനകം നിര്‍ദ്ദേശം നല്‍കി.

SUMMARY: New Delhi: The Election Commission on Friday asked its officials in states not to give permission to organisations to hold non-political camps like yoga shivirs if there is possibility that such platforms could be used to campaign for a particular party.

Keywords: Election Commission, Baba Ramdev, Yoga class, Ban, Permission,

Post a Comment