Follow KVARTHA on Google news Follow Us!
ad

മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥം കടന്ന് ചൊവ്വയിലേക്ക്

ഭൂമിയുടെ ഭ്രമണപഥം വിജയകരമായി പൂര്‍ത്തീകരിച്ച് ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വയിലേക്ക് കുതിച്ചു. Chennai, India, Technology, National, Mangalyan, Mars, ISRO, Malayalam News, National News, Kerala News,
ചെന്നൈ: ഭൂമിയുടെ ഭ്രമണപഥം വിജയകരമായി പൂര്‍ത്തീകരിച്ച് ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വയിലേക്ക് കുതിച്ചു. 300 ദിവസം കൊണ്ട് 2014 സെപ്റ്റംബറില്‍ മംഗള്‍യാന്‍ ചൊവ്വയുടെ അടുത്തെത്തും.

ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 12.49 നാണ് മംഗള്‍യാനെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചത്. ഇത് വിജയകരമായി പൂര്‍ത്തീകരിച്ചതായി ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ പറഞ്ഞു. അമേരിക്ക ആറ് തവണയും റഷ്യ 10 തവണയും പരാജയപ്പെട്ട ഘട്ടമാണ് ഇന്ത്യ വിജയകരമായി മറികടന്നത്.

Chennai, India, Technology, National, Mangalyan, Mars, ISRO, Malayalam News, National News, Kerala News,നവംബര്‍ അഞ്ചിന് ഉച്ച കഴിഞ്ഞ് 2.38നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും പി.എസ്.എല്‍.വി സി5 റോക്കറ്റ് മംഗള്‍യാനുമായി കുതിച്ചുയര്‍ന്നത്.

ലക്ഷ്യം വിജയകരമായി പൂര്‍ത്തീകരിക്കുന്നതോടെ റഷ്യക്കും അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മാറും. 450 കോടി രൂപ ചിലവിലാണ് മംഗള്‍യാന്‍ പദ്ധതി. ചൊവ്വയിലെ മീഥൈലിന്റെ സാന്നിധ്യം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐ.എസ്.ആര്‍.ഒ മംഗള്‍യാന്‍ ദൗത്യം ആവിഷ്‌കരിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Chennai, India, Technology, National, Mangalyan, Mars, ISRO, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment