Follow KVARTHA on Google news Follow Us!
ad

ആയുര്‍വേദ ഉല്‍പന്നങ്ങളുടെ ശാസ്ത്രീയപരീക്ഷണത്തിന് 'കെയര്‍ കേരളം' തുടക്കമിടുന്നു

ആയുര്‍വേദ ഉല്‍പന്നങ്ങളുടെ നിര്‍മാണപ്രക്രിയയെ ശാസ്ത്രീയവിശകലനത്തിനു വിധേയമാക്കുന്ന പദ്ധതിക്ക് ആയുര്‍വേദ CARe Keralam takes up scientific validation of Ayurvedic products
കൊച്ചി: ആയുര്‍വേദ ഉല്‍പന്നങ്ങളുടെ നിര്‍മാണപ്രക്രിയയെ ശാസ്ത്രീയവിശകലനത്തിനു വിധേയമാക്കുന്ന പദ്ധതിക്ക് ആയുര്‍വേദ യൂണിറ്റുകളുടെയും സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ 'കെയര്‍ കേരളം' തുടക്കമിട്ടു. ഇതോടെ ഇപ്പോള്‍ ഫുഡ് സപ്ലിമെന്റായി ഒതുങ്ങുന്ന ഇവയ്ക്ക് ആഗോളവിപണിയില്‍ മരുന്ന് എന്ന നിലയില്‍ കൂടുതല്‍ പ്രചാരവും അംഗീകാരവും നേടാന്‍ ഇതു സഹായിക്കും.

20 ആയുര്‍വേദ മരുന്നുകള്‍ക്ക് രാജ്യാന്തരതലത്തില്‍ അംഗീകാരം നേടിയെടുക്കുന്നതിനായി നാഷണല്‍ ഇന്നൊവേഷന്‍ കൗണ്‍സിലിന്റെയും കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെയും പിന്തുണയോടെയാണ് കെയര്‍ കേരളം (ദി കോണ്‍ഫെഡറേഷന്‍ ഓഫ് ആയുര്‍വേദിക് റെനയ്‌സന്‍സ് കേരളം ലിമിറ്റഡ്) പ്രവര്‍ത്തിക്കുക. 

ആയുര്‍വേദത്തിലെ പ്രമേഹൗഷധമായ 'നിശാകതകാദി കഷായ'ത്തിന്റെ കൂട്ടും നിര്‍മാണവും ശാസ്ത്രീയമായി വിശകലനം ചെയ്താണ് കെയര്‍ കേരളം ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ആയുര്‍വേദത്തില്‍ ആദ്യമായി നടത്തിയ ഈ വിശകലനത്തിന്റെ ഫലം (ഡോസിയര്‍) ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയിരുന്നു. ഇതോടെ, ഇതുവരെ ഫുഡ് സപ്ലിമെന്റായി ഉപയോഗിച്ചിരുന്ന ഈ ആയുര്‍വേദ ഉല്‍പന്നം ആഗോളവിപണിയില്‍ ഇനി മരുന്നായിത്തന്നെ വില്‍പന നടത്താനുള്ള അവസരമാണ് ഒരുങ്ങുന്നത്. 
 
നാഷണല്‍ ഇന്നൊവേഷന്‍ കൗണ്‍സിലാണ് തങ്ങളെ ഇത്തരമൊരു ദൗത്യമേല്‍പിച്ചതെന്നും ആധുനിക മരുന്നുകള്‍ക്കൊപ്പം നില്‍ക്കാന്‍ പ്രാപ്തമാക്കും വിധത്തില്‍ ആയുര്‍വേദ ഉല്‍പന്നങ്ങള്‍ക്ക് മാനകീകരണം വരുത്താനുള്ള പഠനങ്ങള്‍ തുടര്‍ന്നും നടത്താന്‍ തങ്ങള്‍ തയ്യാറാണെന്നും കെയര്‍ കേരളം മാനേജിംഗ് ഡയറക്ടര്‍ കരിമ്പുഴ രാമന്‍ പറഞ്ഞു.
സിഎസ്‌ഐആറിന്റെയും മറ്റ് ദേശീയ ഏജന്‍സികളുടെയും സഹകരണത്തോടെ ആയുര്‍വേദ ഉച്ചകോടിക്ക് കെയര്‍ കേരളം പദ്ധതിയിടുന്നുണ്ട്. ഈ ചികില്‍സാ രീതിയെ ആഗോളതലത്തില്‍ മുഖ്യധാരയിലേക്കു കൊണ്ടുവരികയും ഉല്‍പന്നങ്ങള്‍ക്ക് ശാസ്ത്രീയമായ സാധൂകരണം ലഭ്യമാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. 

നിശാകതകാദി കഷായത്തിന്റെ ഡോസിയറിനു ലഭിച്ച മികച്ച പ്രതികരണത്തെതുടര്‍ന്ന് ഈ ഔഷധക്കൂട്ടിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തി ഉല്‍പന്നത്തിന്റെ പ്രയോജനവും സുരക്ഷയും വ്യക്തമാക്കാനും ആഗോളനിലവാരത്തിലുള്ള സുരക്ഷിത ഔഷധമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനും കെയര്‍ കേരളം പദ്ധതിയിടുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പിനു കീഴില്‍ തൃശൂരിലെ കൊരട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കോമണ്‍ ഫെസിലിറ്റി സെന്ററാണ് കെയര്‍ കേരളം. നിശാകതകാദി കഷായത്തിന്റെ എട്ട് അസംസ്‌കൃത വസ്തുക്കളും കഷായത്തിന്റെ നിര്‍മാണമുറകളും എലികളില്‍ പരീക്ഷിച്ചാണ് ഇതിന്റെ ഗുണദോഷങ്ങള്‍ക്ക് വ്യക്തത വരുത്തിയത്. 

ഔഷധത്തിന്റെ ഗുണനിയന്ത്രണ മാര്‍ഗങ്ങള്‍, ഉല്‍പന്നത്തിന്റെ ഘടകങ്ങള്‍, നിര്‍മാണപ്രക്രിയ, വിഷഗുണ പഠനങ്ങള്‍, എലികളിലെ പ്രമേഹനിയന്ത്രണ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം ഡോസിയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഡ്രഗ് ലൈസന്‍സിനും ജിഎംപി സര്‍ട്ടിഫിക്കേഷനുമുള്ള വിവരങ്ങളും ഇതിലുണ്ട്. 

പരമ്പരാഗത അറിവുകളെ ശാസ്ത്രീയമായി അപഗ്രഥിച്ചും യഥാവിധി രേഖപ്പെടുത്തിയും ആധുനിക മരുന്നുകളുമായി കൂട്ടിച്ചേര്‍ത്ത് ചികില്‍സയെ സ്വീകാര്യവും ചെലവുകുറഞ്ഞതുമാക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന് ഡോസിയര്‍ പുറത്തിറക്കവേ, നാഷണല്‍ ഇന്നൊവേഷന്‍ കൗണ്‍സില്‍ ചെയര്‍മാനും പ്രധാനമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവുമായ സാം പിത്രോദ ചൂണ്ടിക്കാട്ടി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

 CARe Keralam takes up scientific validation of Ayurvedic products, Kochi, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment

Also read:

Keywords: CARe Keralam takes up scientific validation of Ayurvedic products, Kochi, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment