Follow KVARTHA on Google news Follow Us!
ad

പിതൃ ദുഃഖത്തിന്റെ ആഴം

മനസിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ കഴിയാതെ മാഹിന്‍ ഹാജി വരാന്തയില്‍ അങ്ങോട്ടും ഇങ്ങോട്ടും Story, Ibrahim Cherkala, Marriage, Father, Daughter, Hajiyar, Sareena, Job, Mother, Malayalam News, National News, Kerala News
ഇബ്രാഹിം ചെര്‍ക്കളയുടെ നോവല്‍ -മരീചികകള്‍ കൈയെത്തുമ്പോള്‍


അധ്യായം മൂന്ന് 
നസിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ കഴിയാതെ മാഹിന്‍ ഹാജി വരാന്തയില്‍ അങ്ങോട്ടും ഇങ്ങോട്ടും പതുക്കെ നടന്നു. സറീനയുടെ ഓരോ വിവാഹ ആലോചനയും മുടങ്ങുമ്പോഴും മനസ് തകര്‍ന്നു പോവുകയാണ്. ഇന്നലെ വന്നവര്‍ മടങ്ങിപ്പോകുമെന്ന് ഒരിക്കലും കരുതിയതല്ല. കാരണം അടുത്ത കൂട്ടുകാരനാണ് ഈ ആലോചന കൊണ്ടുവന്നത്. അയാളും കാര്യങ്ങള്‍ ചെറുക്കന്റെ കൂട്ടുകാരോട് തുറന്ന് പറഞ്ഞിരുന്നില്ല. തന്റെ പണവും സ്വത്തും കാണുമ്പോള്‍ ചിലപ്പോള്‍ ഇത് നടക്കുമെന്ന് അയാള്‍ വിചാരിച്ചു. ആരെയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. എല്ലാ സൗഭാഗ്യങ്ങളും തന്ന പടച്ചവന്‍ ഒരു ചെറിയ വിഷമവും സമ്മാനിച്ചു. അത് നേരിടാന്‍ കഴിയണം.

എങ്കിലും സറീനയുടെ അവസ്ഥ ഓര്‍ക്കുമ്പോള്‍ മനസ് പൊള്ളുന്നു. അവള്‍ എങ്ങനെ ഇതെല്ലാം സഹിക്കുന്നു. തന്റെ പ്രായത്തില്‍ ഉള്ള പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞു. ഭര്‍ത്താവും കുട്ടികളും ആയി സന്തോഷത്തോടെ കഴിയുമ്പോല്‍ താന്‍ ഇങ്ങനെ ഒരു ദുര്‍വിധിയില്‍ പെട്ടെന്ന ചിന്ത അവളെ എത്ര മാത്രം വേദനിപ്പിക്കും. അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്യാതെ കഴിയുന്നതും സഹജീവിയെ സ്‌നേഹിക്കുന്ന അവള്‍ക്ക് എന്തിന് ഇത്ര വലിയ പരീക്ഷണം നല്‍കി. മാഹിന്‍ ഹാജി ചിന്തയോടെ മകളുടെ മുറിയിലേക്ക് നടന്നു.

സറീന കൗതുകത്തോടെ കമ്പ്യൂട്ടറില്‍ ഏതോ ലോകത്ത് മയങ്ങിയിരിക്കുകയാണ്. ഹാജിയാര്‍ ഏറെ നേരം മകളെ നോക്കി നിന്നു. പിന്നെ പതുക്കെ അവളുടെ അടുത്ത് എത്തി. മകളെ വാത്സല്യത്തോടെ തലയില്‍ തടവി. സറീന ഞെട്ടലേടെ ബാപ്പയുടെ മുഖത്ത് നോക്കി. ആ മുഖത്ത് നിറഞ്ഞ ദു:ഖം ശ്രദ്ധിച്ചു കൊണ്ട് അവള്‍ സന്തോഷം നടിച്ച് ബാപ്പയുടെ കൈയ്യില്‍ പിടിച്ച് എഴുന്നേറ്റു. ബാപ്പാ എന്തിനാ ദു:ഖിക്കുന്നത്. എനിക്ക് ഒരുവിഷമവും ഇല്ല. എല്ലാം നേരിടാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു. അത്രയും പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു, തൊണ്ട ഇടറി.

ബാപ്പ ഇനിയെങ്കിലും എന്നെ ഒന്ന് വെറുതെ വിട്. ഞാന്‍ ആര്‍ക്കും ശല്യമുണ്ടാക്കാതെ ഇവിടെ കഴിഞ്ഞോളാം. ഇനിയും വേഷം കെട്ടാന്‍ എന്നോട് പറയരുത്... അവള്‍ തേങ്ങി കരഞ്ഞു. ഹാജി മകളെ ചേര്‍ത്ത് നിര്‍ത്തി സ്‌നേഹത്തിന്റെ മുത്തങ്ങള്‍ അര്‍പിച്ചു... എന്റെ മോള്‍ സമാധാനിക്ക്, തീര്‍ച്ചയായും നിന്റെ ദു:ഖങ്ങള്‍ക്ക് അവസാനം ഉണ്ടാകും. എല്ലാറ്റിനും ഒരു സമയം ഉണ്ടെന്ന് മാത്രം വിശ്വസിക്കുക. ഹാജിയാര്‍  വിതുമ്പി...

മകളെയും ചേര്‍ത്ത് പിടിച്ച് പുറത്തേക്ക് നടന്നു. അല്‍പ സമയം ഉമ്മയുടെ ജോലികള്‍ ശ്രദ്ധിച്ച ശേഷം സറീന വരാന്തയിലേക്ക് ഇറങ്ങി. ബാപ്പ തെങ്ങ് കയറ്റക്കാരന്‍ രാജന്റെ കൂടെ പറമ്പിന്റെ അറ്റത്തേയ്ക്ക് പോകുന്നതും നോക്കി ഏറെനേരം നിന്നു. പിന്നെ ഇറങ്ങി നടന്നു. കുളക്കരയില്‍ മീനുകളെ നോക്കി വീണ്ടും ഏറെ നേരം ഇരുന്നു. ഓമനയ്ക്ക് ഇന്ന് അവധിയാണ്. നേരെ അവളുടെ വീട്ടിലേക്ക് നടന്നു. മുറ്റമടിക്കുന്ന അവള്‍ മന്ദഹാസത്തോടെ അടുത്ത് വന്നു. ഓരോന്ന് സംസാരിച്ച് വിവാഹ കാര്യത്തില്‍ എത്തി. എനിക്ക് മടുത്തു ഓമനേ. എത്ര പ്രാവശ്യം ഇങ്ങനെ പലരുടേയും മുമ്പില്‍ പരിഹാസത്തില്‍ നിന്നു കൊടുക്കണം. ഇതുപോലൊരു ജീവിതം എന്തിനാണെന്ന് പലപ്പോഴും ചിന്തിച്ചു പോകും. സറീനയുടെ കണ്ണുകള്‍ നിറയുന്നത് കണ്ടപ്പോള്‍ ഓമനയുടേയും മനസ് കലങ്ങി...

Story, Ibrahim Cherkala, Marriage, Father, Daughter, Hajiyar, Sareena, Job, Mother, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala c
നിനക്ക് സമാധാനപരമായ ഒരു ജീവിതം ഉണ്ടാകും. എല്ലാം നിശ്ചയിക്കുന്നത് ദൈവമാണ്. നീ എന്നെപ്പറ്റി ചിന്തിച്ച് നോക്ക്. വിവാഹ പ്രായം കഴിഞ്ഞ ചേച്ചി, രോഗിയായ അച്ഛനും അമ്മയും. എല്ലാം ഞാന്‍ ഒരാള്‍ നോക്കി നടത്തണം. ഭാവിയെ പറ്റി ചിന്തിക്കാന്‍ തന്നെ പേടിയാ. എന്നിട്ടും ഞാന്‍ എല്ലാം ഉള്ളില്‍ ഒതുക്കി ജീവിക്കുന്നില്ലേ? സ്‌കൂളില്‍ നിന്നും കിട്ടുന്ന ശമ്പളത്തില്‍ നിന്നും വീട്ടുചിലവും അച്ഛന്റെയും അമ്മയുടേയും മരുന്നു ചിലവുകളും ഒക്കെ കഴിയുമ്പോള്‍ ഒന്നും ബാക്കി കാണില്ല. ചേച്ചിയുടെ വിവാഹ കാര്യത്തെപറ്റി ചിന്തിക്കാന്‍ പോലും കഴിയാറില്ല.

സറീനയുടെ മനസ് തണുത്തു. ഓമന പറയുന്നത് ശരിയാണ്. സ്വന്തം ദു:ഖമാണ് ഏറ്റവും വലുത് എന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ല. ചുറ്റിലും ഒന്ന് ശ്രദ്ധിച്ചാല്‍ സ്വന്തം ദു:ഖം ഏറെ നിസാരമാണ്. ഓമനയുടെ പ്രായക്കാര്‍ വിവാഹം കഴിച്ച് കുടുംബവുമായി ജീവിക്കുന്നത് കണ്ടപ്പോള്‍ വിധിയെ പറ്റി ചിന്തിച്ച് വേദന തോന്നിപ്പോകുന്നു. നിനക്ക് ഒരു വിവാഹ ജീവിതം ഒക്കെ വേണ്ടേ ? സറീനയുടെ ചോദ്യം ഓമനയെ ഉണര്‍ത്തി. തന്നോട് ഏറെ താല്‍പര്യം കാണിക്കുന്ന ബാലന്‍ മാഷിനെ കുറിച്ച് ഓര്‍ത്തപ്പോള്‍ മനസിന്റെ കോണില്‍ ഏതോ അനുഭൂതികള്‍ നിറഞ്ഞു. വിഡ്ഢിത്തം നിറഞ്ഞ ചിന്തയെ പറ്റി ഓര്‍ത്തപ്പോള്‍ ചിരി വിടര്‍ന്നു. അത്തരം ഒരു ചിന്തയ്ക്ക് പോലും അവകാശിയല്ല താന്‍. എന്തിന് വെറുതെ പാഴ് സ്വപ്നം കാണുന്നു.

ഓമനയുടെ മുഖത്തെ മന്ദഹാസം നോക്കി നിന്ന സറീന അല്‍പം മൗനത്തിന് ശേഷം ചോദിച്ചു. എന്താ ഇത്ര വലിയ ചിന്ത? ഓമന വെറുതേ ഒന്നു ചിരിച്ചു. ഒന്നുമില്ല... അവള്‍ പശുവിനെ അഴിച്ച് അടുത്ത പറമ്പിലേക്ക് നടന്നു. പിന്നാലെ സറീനയും. ഓരോന്ന് സംസാരിച്ചു സമയം പോയതറിഞ്ഞില്ല. വെയിലിന് ശക്തി കൂടി. സറീന വീട്ടിലേക്ക് നടന്നു. ബാപ്പ അന്വേഷിക്കും. അല്‍പ സമയം കാണാതിരുന്നാല്‍ ഉമ്മയ്ക്കും  പിന്നെ വെപ്രാളമെത്തിയിരിക്കും.

ഹാജിയാര്‍ മുറ്റത്ത് തേങ്ങ എടുത്തിടുന്ന രാജനോട് സംസാരിച്ച് നില്‍ക്കുകയാണ്. തേങ്ങയുടെ വില കുറയും. ഭൂമിയുടേയും സ്വര്‍ണത്തിന്റെയും വില കയറ്റവും. എല്ലാം സംസാരത്തില്‍ സ്ഥാനം പിടിച്ചു. ഗേറ്റില്‍ ശബ്ദം കേട്ട് ഹാജിയാര്‍ അങ്ങോട്ട് നോക്കി. ചിരിയോടെ കടന്നു വരുന്ന കല്യാണ ബ്രോക്കര്‍ സൈദലിയാണ്. ഹോ, എന്തൊരു ചൂടാ ഹാജിയാരെ. മഴ മാറിയെന്ന് തോന്നുന്നു സൈദലി വരാന്തയില്‍ കേറി ഇരുന്നു, കൂടെ ഹാജിയാരും.

ഓരോ നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞു. ഹാജിയാര്‍ നല്‍കിയ ജ്യൂസ് കുടിച്ചു കഴിഞ്ഞ് സൈദലി സംസാരം തുടര്‍ന്നു. പലപ്പോഴും അയാള്‍ വരുന്നത് പുതിയ പുതിയ വിവാഹാലോചനയുമായിട്ടാണ്. അധികവും ഹാജിയാര്‍ക്ക് ഇഷ്ടപ്പെടില്ല. മകള്‍ക്ക് സൗന്ദര്യമില്ലെങ്കിലും സ്വന്തം നിലയ്ക്കും വിലയ്ക്കും പറ്റാത്ത ഒരു വിവാഹവും നടത്താന്‍ പറ്റില്ല. അത് കൊണ്ടാണ് സൈദലി കൊണ്ടു വരുന്ന പല ആലോചനകളും ഹാജിയാര്‍ സ്വീകരിക്കാത്തത്. അല്‍പം വടക്കുള്ള പാര്‍ട്ടിയാ. ഹാജിയാര്‍ ചിലപ്പോള്‍ അറിയും. പണ്ട് പേര് കേട്ട തറവാടാ. ഇന്ന് എല്ലാം നശിച്ച് ഏറെ വിഷമത്തിലാ. ഞാന്‍ കാര്യങ്ങളെല്ലാം വിവരിച്ചപ്പോള്‍ ചെക്കന്റെ ബാപ്പയ്ക്ക് അല്‍പം താല്‍പര്യം ഉണ്ട്. സൈദലി ഓരോന്നും വിവരിക്കുമ്പോള്‍ ഹാജിയാര്‍ ഏറെ നേരം എല്ലാം കേട്ടു. ചെറുക്കന് എന്താ ജോലി. അങ്ങനെ ജോലിയൊന്നും ഇല്ല. ഇപ്പോള്‍ രാഷ്ട്രീയക്കാരുടെ പിന്നാലെ നടക്കും. കൂലിപ്പണിക്കും ചിലപ്പോള്‍ പോകും. പല ബുദ്ധിമുട്ടുള്ള കുടുംബമാണ്. ഒരു പെണ്ണിനെ കെട്ടിച്ചിട്ടും സ്ത്രീധനം മുഴുവന്‍ കൊടുക്കാത്തത് കൊണ്ട് വീട്ടില്‍ തന്നെയാ.

ചെക്കന്റെ നേരെ താഴെ ഒരു പെണ്‍കുട്ടിയെ കെട്ടിച്ചയക്കാനുമുണ്ട്. ഈ കാര്യങ്ങളെല്ലാം ശരിയാക്കാന്‍ ഒരു വഴിയും കാണാതെ വിഷമിക്കുന്ന സ്ഥിതി കണ്ടപ്പോള്‍ ഇങ്ങനെ ഒരു കാര്യം സംസാരിച്ചത് മകനെ കൊണ്ട് ഹാജിയുടെ മോളെ കെട്ടിച്ചാല്‍ എല്ലാം ഹാജിയാര്‍ നോക്കി കൊള്ളും എന്ന് ഞാന്‍ വാക്ക് കൊടുത്തു. സെയ്ദാലിയുടെ വിശദീകരണം കേട്ട ഹാജിയാര്‍ കുറേ നേരം ഒന്നും മിണ്ടിയില്ല.

Story, Ibrahim Cherkala, Marriage, Father, Daughter, Hajiyar, Sareena, Job, Mother, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture,
Ibrahim Cherkala
(writer)
ചെക്കന്‍ കാണാന്‍ സുന്ദരനാണ്. ഏത് കാര്യത്തിലും നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ടവന്‍. എനിക്ക് നല്ല പ്രതീക്ഷയുള്ളത് കൊണ്ടാണ് ഇത് ആലോചിച്ചത്. ഹാജിയാര്‍ക്ക് വേണ്ടതിലധികം സമ്പാദ്യമുണ്ട്. മകളുടെ കാര്യത്തിലാണ് വിഷമം. എല്ലാം മനസിലാക്കി വരുന്ന ചെക്കനാകുമ്പോള്‍ പിന്നെ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ല. സൈദാലി ഓരോന്നും പറഞ്ഞെങ്കിലും ഉറച്ച തീരുമാനത്തിലെത്താന്‍ കഴിയാതെ ഹാജിയാര്‍ ഇരുന്നു. തന്റെ മറ്റു മക്കള്‍ക്ക് വീടും കച്ചവടവും എല്ലാം താന്‍ നല്‍കിയത് തന്നെയാണ്. അവര്‍ നല്ല നിലയില്‍ തന്നെ മുന്നോട്ട് പോകുന്നു. പക്ഷെ അവര്‍ എല്ലാവരും ധാരാളം സ്വത്തും കാര്യങ്ങളും ഉള്ളവരാണ്. ഒന്നുമില്ലാത്ത ഒരു അവസ്ഥയിലേയ്ക്ക് തന്നെ തള്ളി വിടുന്നതായി മകള്‍ക്ക് തോന്നിയാല്‍ അതും പ്രശ്‌നമാണ്.

അവള്‍ ചെറിയ പ്രായത്തില്‍ തന്നെ ഏറെ സഹിച്ചു. ഇനിയും പരീക്ഷണങ്ങളെ നേരിടാന്‍ അവള്‍ക്ക് ശക്തിയില്ല. എന്ത് ചെയ്യണം. അവളുടെ വിഷമം മാറി, ചിരിക്കുന്ന മുഖം കാണണം. അവള്‍ക്ക് സന്തോഷം നിറഞ്ഞ ഒരു ജീവിതം, അതു മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം. സൈദാലിയോട് ഉറച്ച ഒരു മറുപടി പറയാന്‍ കഴിയാതെ ഹാജിയാര്‍ നിശബ്ദനായി ഇരുന്നു.

Related :
അധ്യായം ഒന്ന് :  മരീചികകള്‍ കൈയെത്തുമ്പോള്‍

അധ്യായം രണ്ട്:  പെണ്ണുകാണല്‍

Keywords: Story, Ibrahim Cherkala, Marriage, Father, Daughter, Hajiyar, Sareena, Job, Mother, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment