Follow KVARTHA on Google news Follow Us!
ad

മരീചികകള്‍ കൈയെത്തുമ്പോള്‍

മഞ്ഞിന്റെ നേരിയ പുകപടലങ്ങള്‍ അകന്നു പോയി. പുലരിയുടെ ഇരുട്ട് പതുക്കെ അകന്നു. തെളിഞ്ഞു Ibrahim Cherkala, Story, Sareena, Marriage, Father, Job, Mother, alayalam News, National News, Kerala News, International
ഇബ്രാഹിം ചെര്‍ക്കളയുടെ നോവല്‍

ഞ്ഞിന്റെ നേരിയ പുകപടലങ്ങള്‍ അകന്നു പോയി. പുലരിയുടെ ഇരുട്ട് പതുക്കെ അകന്നു. തെളിഞ്ഞു വരുന്ന പ്രകാശ രശ്മികള്‍. സറീന ജനലിലൂടെ ഏറെ നേരം പുറം കാഴ്ചകള്‍ നോക്കി നിന്നു. എന്നും കാണുന്ന ദൃശ്യങ്ങള്‍ ആണെങ്കിലും ഓരോ പ്രഭാതത്തിലും അതിന്റെ കാഴ്ചകള്‍ക്ക് ഓരോ വ്യത്യാസങ്ങള്‍ അനുഭവപ്പെടും. ചിലപ്പോള്‍ അതി മനോഹരമായും തോന്നും. മറ്റു ചിലപ്പോള്‍ വിരസമായും.

എല്ലാം മനസിന്റെ തോന്നലുകള്‍ മാത്രം. വരിവരിയായി നിറഞ്ഞു നില്‍ക്കുന്ന തെങ്ങിന്‍ തോപ്പ്. അത് കടന്നാല്‍ വീണ്ടും നീണ്ടു കിടക്കുന്ന നെല്‍പ്പാടം. പണ്ട്, കുട്ടിക്കാലത്ത് മഴ തുടങ്ങിയാല്‍ പിന്നെ നെല്‍കൃഷിയുടെ ആരംഭമാണ്. മുളച്ചു വരുന്ന നെല്‍ച്ചെടികള്‍. പിന്നെ വളര്‍ന്നു തിങ്ങി നിറയുമ്പോള്‍ കണ്ണെത്താ ദൂരത്തോളം പച്ചപ്പട്ട് പോലെ നെല്‍പാടം. മനോഹര കാഴ്ചയാണത്. മാസങ്ങള്‍ കഴിഞ്ഞാല്‍ പാടങ്ങള്‍ വിളഞ്ഞു കതിര്‍ തല ഉയര്‍ത്തി നില്‍ക്കും. മൂത്ത നെല്‍മണികള്‍ കൗതുക കാഴ്ചയാകും. കൊയ്ത്തും മെതിയും. വീട്ടിലും പറമ്പിലും ഉത്സവം തന്നെ.

ഇന്ന് എല്ലാം പഴങ്കഥകള്‍. പാടത്തിന്റെ കുറേ ഭാഗങ്ങള്‍ മണ്ണിട്ടു നികത്തിക്കഴിഞ്ഞു. ഒരു വശത്ത് കെട്ടിടങ്ങള്‍ ഉയര്‍ന്നു. ഗ്രാമങ്ങള്‍ പലതും ഇങ്ങനെ അല്ലേ? പതുക്കെ പതുക്കെ പട്ടണമായി മാറുന്നു. കുന്നും വയലും പുഴയും എല്ലാം അസ്തമനത്തിന്റെ നിഴല്‍ ചിത്രങ്ങളായി മങ്ങുന്നു. അല്‍പ സമയം കൂടി ദൂരെ കാഴ്ചകളില്‍ മുഴുകി സറീന.... വരാന്തയില്‍ ശബ്ദം ഒന്നും കേള്‍ക്കുന്നില്ല. ബാപ്പ പറമ്പിന്റെ എതെങ്കിലും ഭാഗത്ത് ഉണ്ടാകും. പതുക്കെ മുറിയില്‍ നിന്ന് പുറത്ത് കോണിപ്പടി ഇറങ്ങുമ്പോള്‍ ഏറെ ശ്രദ്ധിച്ചു. ബലക്ഷയം സംഭവിച്ച തന്റെ കാലില്‍ നോക്കിയപ്പോള്‍ മനസും അറിയാതെ കലങ്ങി.

താഴത്തെ അറയില്‍ വലിയ കണ്ണാടിയില്‍ സ്വന്തം രൂപം നോക്കിയപ്പോള്‍ മനസ് വീണ്ടും കലങ്ങി. ഇവള്‍ മാത്രമെന്തേ കറുത്ത് മെലിഞ്ഞ് ഒരു കാലിന് സ്വാധീനമില്ലാതെ ഞൊണ്ടിയായിപ്പോയി.? മൂത്ത സഹോദരങ്ങളുടെ പരിഹാസങ്ങള്‍ വളരെ ചെറുപ്പത്തിലേ തന്നെ വേദനിപ്പിച്ചു. അവരുടെ ചേദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍കഴിയാതെ ഉമ്മ നിസഹായതയോടെ ഒഴിഞ്ഞു മാറും. സറീനയുടെ മനസിലും ആ ചോദ്യങ്ങളാവര്‍ത്തിക്കും. വെളുത്ത് സുന്ദരിയായ മൂന്ന് സഹോദരികള്‍ക്കിടയില്‍ താന്‍ മാത്രം എന്തേ ഇങ്ങനെ.

ബാപ്പയും ഉമ്മയും തന്നോട് കാണിക്കുന്ന അമിത വാത്സല്യങ്ങള്‍ പലപ്പോഴും അസ്വസ്ഥത സൃഷ്ടിക്കും. അത് ഒരു സഹതാപമല്ലെ?. കൂട്ടുകാരികളും അധ്യാപകന്മാരും എല്ലാം വളരെ സ്‌നേഹത്തോടെ തന്റെ കാര്യങ്ങളില്‍ ഇടപെടുമ്പോഴും മനസില്‍ ആചോദ്യം ആവര്‍ത്തിക്കും. ഒരു അപകര്‍ഷതാ ബോധം.

പുറത്തേക്ക് നടന്നു. വരാന്തയില്‍ ബാപ്പ ഇല്ല. ചാരുപടിയില്‍ പിടിച്ച് മുറ്റത്തിറങ്ങി. സൂര്യ രശ്മികള്‍ നിഴല്‍ ചിത്രം വരക്കുന്ന തെങ്ങിന്‍ ചുവട്ടിലൂടെ നടന്നു. നേരെ കുളക്കടവില്‍ എത്തി. കുട്ടിക്കാലം മുതല്‍ തന്നെ ഏറെ ആശ്വാസം നല്‍കുന്ന കേന്ദ്രമാണ് വള്ളിപടര്‍പ്പുകള്‍ തണല്‍ വിരിക്കുന്ന ഈ കുളക്കടവ്. തെളിഞ്ഞ വെള്ളത്തില്‍ അടിത്തട്ടില്‍ നിന്ന് നീന്തി വരുന്ന മത്സ്യക്കുഞ്ഞുങ്ങളെ കൗതുകത്തോടെ നോക്കി ഇരിക്കുമ്പോള്‍ മനസിന് ഏതോ സാന്ത്വനം കിട്ടുന്നു. ജലപ്പരപ്പിലേയ്ക്ക് ചെറു കല്ല് എറിഞ്ഞു. ഓളങ്ങളില്‍ നോക്കി സമയം പോകുന്നതറിയില്ല. മറ്റെല്ലാം മറന്ന് എത്ര സമയം...

Ibrahim Cherkala, Story, Sareena, Marriage, Father, Job, Mother, alayalam News, National News, Kerala News, International News, ഇങ്ങനെ ഇരിക്കും എന്ന് അറിയില്ല. എന്താ സറീന രാവിലെ തന്നെ കുളത്തില്‍ നോട്ടം തുടങ്ങിയോ?. ശബ്ദം കേട്ട് സറീന ഞെട്ടലോടെ നോക്കി. മുന്നില്‍ മന്ദഹാസത്തോടെ ഓമനക്കുട്ടി നില്‍ക്കുന്നു. അവളുടെ കൈപിടിച്ച് പതുക്കെ എഴുന്നേറ്റ് അവള്‍ നടന്ന് തുടങ്ങി. ഓരോന്നും ചിന്തിച്ചിരുന്നങ്ങനെ ഇരുന്നു പോയി. ഓമനക്കുട്ടിയുടെ മുഖത്ത് തീരെ തെളിച്ചമില്ല. എന്നും ഇങ്ങനെ തന്നെ അല്ലെ? താനും അവളും ഒന്നിച്ചാണ് സ്‌കൂളില്‍ ചേര്‍ന്നത്. ഓരോ ക്ലാസിലും തന്റെ അടുത്ത് തന്നെ ഇരുന്ന് പഠിച്ച കൂട്ടുകാരി. തന്റെ മനസ് വായിച്ചറിയുന്നവള്‍. അവളുടെ എല്ലാ ദു:ഖവും പങ്കുവെക്കുന്നത് തന്നോടാണ്.

വേലി കടന്നു അവളുടെ വീടിന്റെ മുറ്റത്ത് എത്തി. അമ്മ ചായയും പലഹാരങ്ങളും ഉണ്ടാക്കുന്ന തിരക്കിലാണ്. ഓമനക്കുട്ടി പശുവിനെ അഴിച്ചുകെട്ടാന്‍ പോയി. സറീന നിന്റെ കല്യാണ കാര്യം ഒക്കെ എവിടെ എത്തി മോളെ ? അമ്മയുടെ ചോദ്യം അവളെ ശരിക്കും നടുക്കി. താന്‍ മറക്കാന്‍ ശ്രമിക്കുന്ന കാര്യം തന്നെ അമ്മ ഓര്‍മപ്പെടുത്തുന്നു. അവരെ കുറ്റം പറയാന്‍ പറ്റില്ല. തന്റെ വീട്ടുകാരെപ്പോലെത്തന്നെ അവരും തന്റെ ജീവിത്തില്‍ സന്തോഷം പുലര്‍ന്നു കാണാന്‍ ഏറെ ആശിക്കുന്നു.

കഴിഞ്ഞ ആഴ്ചയില്‍ കാണാന്‍ വന്നവരുടെ മറുപടി ഇതുവരെ കിട്ടിയില്ലെന്നാണ് ബാപ്പയുടെ സംസാരത്തില്‍ നിന്ന് മനസിലായത്. അവള്‍ അധിക താല്‍പര്യമില്ലാതെ ഉത്തരം പറഞ്ഞപ്പോള്‍ അമ്മ പിന്നെ ഒന്നും ചോദിച്ചില്ല. ചായ കുടിച്ചോണ്ടിരിക്കുന്ന ഓമനക്കുട്ടിയോട് ചോദിച്ചു. നിന്റെ ഇന്നലത്തെ ഇന്റര്‍വ്യൂ എങ്ങനെ ? ജോലികിട്ടുമൊ?. അവളുടെ മുഖത്ത് തെളിയുന്ന ദു:ഖ സൂചനകള്‍ സറീന വായിച്ചെടുത്തു. ഇതും കിട്ടില്ലെ?. പണം കൊടുത്താല്‍ കിട്ടും. ഓമനക്കുട്ടി നിരാശയോടെ അവളുടെ മുഖത്തു നോക്കി. ഒരു ലക്ഷം രൂപയെങ്കിലും കൊടുക്കണം. അത് നാട്ടുകാരിയും അറിയുന്ന ആളായത് കൊണ്ടുമാണ്. ഇല്ലെങ്കില്‍ നാലു ലക്ഷം വരെ കിട്ടുമെന്ന് സ്‌കൂള്‍ മാനേജര്‍ പറഞ്ഞു.

പരീക്ഷ നല്ല മാര്‍ക്കോടെ ജയിച്ചപ്പോള്‍ ഓമനക്കുട്ടിയുടെ ആഗ്രഹമായിരുന്നു സ്‌കൂള്‍ അധ്യാപികയാവുക എന്നത്. അവളെ ഫീസും ചെലവും എല്ലാം നല്‍കി ടീച്ചര്‍ ട്രയിനിംഗിന് അയച്ചത് താന്‍ തന്നെയാണ്. തനിക്ക് ഈ ജന്മത്തില്‍ നേടാന്‍ പറ്റാത്തത് കൂട്ടുകാരിയെങ്കിലും നേടണം. അവളുടെ വീട്ടിലെ പട്ടിണിയും കഷ്ടപ്പാടും മാറണമെങ്കില്‍ അവള്‍ക്ക് ഒരു തൊഴില്‍ നിര്‍ബന്ധമാണ്.

ഓമനേ ഞാന്‍ പോട്ടെ. സറീന നടന്നു. ഞാനും വരാം- ഓമനക്കുട്ടി പിന്നിലെത്തി, ബാപ്പ കുളക്കരയില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ മനസില്‍ പേടി. എന്താ മോളെ ഒന്ന് പറഞ്ഞിട്ട് വന്നൂടെ? ബാപ്പയുടെ മുഖത്തെ വെപ്രാളം അവള്‍ കൗതുകത്തോടെ നോക്കി. ബാപ്പാ ഓമനക്ക് സ്‌കൂളില്‍ ജോലി കിട്ടി. മാഹിന്‍ ഹാജി ഓമനയുടെ മുഖത്ത് സന്തോഷത്തോടെ നോക്കി. ഇല്ല ബാപ്പാ. കിട്ടണമെങ്കില്‍ പൈസ കൊടുക്കണം, ഒരു ലക്ഷം രൂപ.

അവളുടെ സങ്കടം ശ്രദ്ധിച്ചു കൊണ്ട് സറീന പറഞ്ഞു. ഈ പണം നല്‍കി ഓമനയ്ക്ക് ഈ ജോലി ശരിയാക്കി കൊടുക്കണം. മാഹിന്‍ ഹാജിയാര്‍ ഒന്നും പറയാതെ മുന്നോട്ട് നടന്നു. ബാപ്പാ എന്താ ഒന്നും പറയാത്തത്. സറീന കൊച്ചു കുട്ടിയെ പോലെ ചിണുങ്ങി. ബാപ്പയുടെ കൈയ്യില്‍ പിടിച്ച് നിര്‍ത്തി. ഹാജിയാര്‍ ചിരിയോടെ പറഞ്ഞു. നിന്റെ അക്കൗണ്ടില്‍ തന്നെ എത്രയോ ഉണ്ടല്ലോ അതില്‍ നിന്ന് കൊടുക്ക്. ബാപ്പയില്‍ നിന്നും പ്രതീക്ഷിച്ച ഉത്തരം കിട്ടിയപ്പോള്‍ സറീന ഏറെ ആനന്ദിച്ചു. ഓമനയുടെ മുഖത്ത് തെളിയുന്ന സന്തോഷം അവള്‍ ശ്രദ്ധിച്ചു.

അല്‍പം നിശബ്ദതയ്ക്ക് ശേഷം ഓമന പറഞ്ഞു അത് ശരിയാവില്ല. ഇപ്പോള്‍ തന്നെ ഞാന്‍ നിന്നോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഇനിയും ഒരു വലിയ സംഖ്യയും.  ഈ കടം ഞാന്‍ എങ്ങനെ തീര്‍ക്കും.? മോള് അത് ചിന്തിച്ച് വിഷമിക്കേണ്ട. ശമ്പളം കിട്ടുമ്പോള്‍ ചെറിയൊരു സംഖ്യ സറീനയുടെ അക്കൗണ്ടില്‍ ഇട്ടാല്‍ മതി. ഓമനയ്ക്ക് പിന്നെ ഒന്നും പറയാന്‍ തോന്നിയില്ല. യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു.

കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഇരുന്ന് സറീന ഫേസ് ബുക്കിലെ പുതിയ പുതിയ കൂട്ടുകാരുടെ വിശേഷങ്ങള്‍ തിരഞ്ഞു. അധികവും തമാശകളാണ്. ജീവിതത്തിന്റെ ഏതെല്ലാം വഴികളിലുള്ളവര്‍. ഏറെ അകലെയുള്ളവരും ഏറെ അടുത്തുള്ളവരെപ്പോലെ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. സൗഹൃദത്തിന്റെ രൂപങ്ങളില്‍ വിടരുന്ന സ്‌നേഹ സ്പര്‍ശങ്ങള്‍.

Ibrahim Cherkala
(writer)
അടുക്കളയില്‍ നിന്ന് ബാപ്പയും ഉമ്മയും ഉറക്കെ സംസാരിക്കുന്നത് കേട്ടപ്പോള്‍ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. എന്റെ മോളുടെ ഒരു വിധി. ഇത് മൂന്നാമത്തെ പെണ്ണ് കാണലല്ലെ? ഇതെങ്കിലും നടന്നാല്‍ മതിയായിരുന്നു. ഉമ്മയുടെ നെടുവീര്‍പുകള്‍ ഉയര്‍ന്നു. ഓരോന്നിനും സമയമെത്തെണ്ടേ. തീര്‍ച്ചചയായും ഇത് നടക്കും. ബാപ്പ ആത്മവിശ്വാസത്തോടെ ഉറപ്പിക്കുകയാണ്.

ഇനിയും എത്ര ആള്‍ക്കാരുടെ മുന്നില്‍ വേഷം കെട്ടി നില്‍ക്കണം. എന്തിനാ ഇങ്ങനെയൊരു ജന്മം. സറീനയുടെ മനസ് കലങ്ങി. കണ്ണുകള്‍ നിറഞ്ഞു. ഓരോ വിവാഹ ആലോചനകള്‍ വരുമ്പോഴും മനസില്‍ തീയാണ്. തന്റെ ഈ രൂപം ആര് ഇഷ്ടപ്പെടാന്‍. സൃഷ്ടിയുടെ വിധി ഓര്‍ത്ത് അത്ഭുതം തോന്നുന്നു. നിറങ്ങള്‍, രൂപങ്ങള്‍ എന്തെല്ലാം വ്യത്യസ്ഥതകള്‍. ഇനിയും ഒരു പെണ്ണ് കാണല്‍. ചിന്തകളുടെ അഗ്നിയില്‍ അവള്‍ നീറി.

(തുടരും)

Keywords: Ibrahim Cherkala, Story, Sareena, Marriage, Father, Job, Mother, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment