Follow KVARTHA on Google news Follow Us!
ad

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുര്‍ റഷീദിനെ ചുമതലയില്‍ നിന്നും മാറ്റി

അഴിമതിക്കേസില്‍ സി ബി ഐ പ്രതി ചേര്‍ത്ത മലപ്പുറം പാസ്‌പോര്‍ട്ട് Malappuram, Passport, Corruption, Maharashtra, Airport, Police, Criticism, Kerala,
മലപ്പുറം: അഴിമതിക്കേസില്‍ സി.ബി.ഐ. പ്രതി ചേര്‍ത്ത മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ. അബ്ദുര്‍ റഷീദിനെ ചുമതലയില്‍ നിന്നും നീക്കി.  ഇതുസംബന്ധിച്ച ഉത്തരവ്  വ്യാഴാഴ്ച രാത്രി കേന്ദ്രവിദേശകാര്യ മന്ത്രാലയം പുറത്തിറിക്കി.

അബ്ദുര്‍ റഷീദിന്റെ രണ്ടു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലാവധി ആഗസ്ത് നാലിന് പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഒരുവര്‍ഷം കൂടി ഡെപ്യൂട്ടേഷന്‍ നീട്ടി കിട്ടാനായി അബ്ദുര്‍ റഷീദ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചെങ്കിലും, അഴിമതിക്കേസില്‍ പ്രതിയായതിനാല്‍ മന്ത്രാലയം ഡെപ്യൂട്ടേഷന്‍ അനുവദിച്ചില്ല.

മഹാരാഷ്ട്രയിലെ താനെ പാസ്‌പോര്‍ട്ട് ഓഫീസറും ഒറ്റപ്പാലം സ്വദേശിയുമായ കെ. വിജയകുമാറാണ് റഷീദിനു പകരം ചുമതലയേല്‍ക്കുന്നത്. അബ്ദുര്‍ റഷീദ് ചുമതലയേല്‍ക്കുന്നതിന് മുമ്പ് വിജയകുമാറായിരുന്നു മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായുണ്ടായിരുന്നത്.

സംസ്ഥാന പോലീസില്‍ ഡി.വൈ.എസ്.പി.യായിരുന്ന അബ്ദുള്‍ റഷീദ് 2011 ആഗസ്ത് നാലിന് രണ്ടുവര്‍ഷത്തെ ഡെപ്യൂട്ടേഷനില്‍ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായി ചുമതലയേല്‍ക്കുകയായിരുന്നു. മുസ്‌ലീംലീഗ് നേതാവിന്റെ അടുത്ത ബന്ധുവായ ഇദ്ദേഹത്തിന്റെ നിയമനം നേരത്തേ തന്നെ വിവാദമായിരുന്നു.

മലപ്പുറത്തെ വ്യാജപാസ്‌പോര്‍ട്ടുകളുടെയും കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്തിന്റെയും പേരില്‍ അബ്ദുര്‍ റഷീദ് ആരോപണ വിധേയനായി. പരാതിയെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് ഓഫീസറുടെ വീട്ടിലും ഓഫീസിലും സി.ബി.ഐ. നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത രണ്ടര ലക്ഷത്തോളം രൂപയും രേഖകളും കണ്ടെടുക്കുകയുണ്ടായി. അബ്ദുര്‍ റഷീദിന്റെ ബാങ്ക് അക്കൗണ്ടുകളും സി.ബി.ഐ. മരവിപ്പിച്ചു.


Malappuram, Passport, Corruption, Maharashtra, Airport, Police, Criticism, Kerala, Malayalam News, National News,പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുര്‍ റഷീദിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും രംഗത്തുവന്നിരുന്നു. പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കുവാന്‍ ഡല്‍ഹിയില്‍ ഇടപെടലുകള്‍ നടക്കുന്നതായും വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് റഷീദിനെ ചുമതലയില്‍ നിന്നും നീക്കിയത്.

Also Read: ചെമ്മനാട്ട് കോണ്‍ഗ്രസും മഞ്ചേശ്വരത്ത് ബി.ജെ.പിയും ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു

Keywords: Malappuram, Passport, Corruption, Maharashtra, Airport, Police, Criticism, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment