Follow KVARTHA on Google news Follow Us!
ad

യാസീന്‍ ഭട്കല്‍ അഹമ്മദ് സിദ്ദിബപ്പയാകില്ലെന്ന പ്രതീക്ഷയോടെ ഭട്കലില്‍ ഒരു കുടുംബം

ഭട്കല്‍: എല്ലാ അപരിചിതരേയും സംശയദൃഷ്ടിയോടെയാണ് ഭട്കലിലെ ഓരോ കുട്ടിയും നോക്കുന്നത്. National news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 2011
ഭട്കല്‍: എല്ലാ അപരിചിതരേയും സംശയദൃഷ്ടിയോടെയാണ് ഭട്കലിലെ ഓരോ കുട്ടിയും നോക്കുന്നത്. ഭീകരന്മാരെ സൃഷ്ടിക്കുന്ന ഫാക്ടറി എന്ന ലേബലാണ് രാജ്യം ഭട്കലിന് നല്‍കിയിരിക്കുന്നത്. ഇതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. മാധ്യമപ്രവര്‍ത്തകരെ ആട്ടിപ്പായിക്കുകയാണ് ഇന്നും ഇവിടെയുള്ള ജനങ്ങള്‍.

ബീഹാര്‍നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പിടികൂടിയ യാസീന്‍ ഭട്കല്‍ തങ്ങളുടെ മകനാകരുതെന്ന് പ്രാര്‍ത്ഥിക്കുകയാണ് ഭട്കലിലെ ഒരു കുടുംബം. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ആദ്യം യാസീന്‍ ഭട്കലിന്റെ പിതാവ് തയ്യാറായില്ലെങ്കിലും പിന്നീട് അദ്ദേഹം അവരോട് പ്രതികരിച്ചു.

ഒരു തീവ്രവാദിയുടെ പിതാവായി അറിയപ്പെടാന്‍ തനിക്ക് ആഗ്രഹമില്ലെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. കഴിഞ്ഞ 7 വര്‍ഷമായി ഞങ്ങളവനെ കണ്ടിട്ടില്ല. അവന്‍ ഇവിടെയുള്ളപ്പോള്‍ ഒരു നിഷ്‌കളങ്കനായിരുന്നു. പിന്നീട് ഒരു ബിസിനസ് തുടങ്ങാനായി അവന്‍ ദുബൈയിലേയ്ക്ക് പോയി. അവിടെവച്ച് അവന്‍ അപ്രത്യക്ഷനാവുകയും ചെയ്തു.

കഴിഞ്ഞ ഏഴ് വര്‍ഷവും ഞങ്ങള്‍ക്ക് പേടിസ്വപ്നമായി മാറി. ഞങ്ങളിവിടെ ഒറ്റപ്പെട്ടു. ഞങ്ങളോട് ആരും സംസാരിക്കാന്‍ പോലും തയ്യാറായില്ല. ബന്ധുക്കള്‍ പോലും ഞങ്ങളെ തിരിഞ്ഞുനോക്കാതായി. എല്ലാവരും സംശയത്തോടെയാണ് ഞങ്ങളുടെ കുടുംബത്തെ നോക്കിയത്. അപ്പോഴെല്ലാം ഞങ്ങള്‍ ഇഞ്ചിഞ്ചായി മരിക്കുകയായിരുന്നു യാസീന്റെ പിതാവ് പറഞ്ഞു.

National news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 2011ബീഹാറില്‍ നിന്നും ബുധനാഴ്ച അറസ്റ്റിലായ ആള്‍ തങ്ങളുടെ മകനാണെന്ന് വിശ്വസിക്കാന്‍ എഴുപതുകഴിഞ്ഞ ഈ വയോധികന് ഇനിയുമായിട്ടില്ല. അയാളെന്റെ മകനാണോ എന്ന് എനിക്കിപ്പോഴും അറിയില്ല. അവനെ അറസ്റ്റ് ചെയ്‌തെന്നുകാണിച്ച് ഞങ്ങള്‍ക്കിന്ന് പോലീസില്‍ നിന്നും ഒരു നോട്ടീസ് ലഭിച്ചു. അവനെ കണ്ടാല്‍ മാത്രമേ ഞാനിത് വിശ്വസിക്കൂ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന ഭട്കലിന്റെ സഹോദരനെ 2010ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യാസീനാണെന്ന് തെറ്റിദ്ധരിച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അവനേയും പോലീസ് പ്രശ്‌നങ്ങളിലേയ്ക്ക് വലിച്ചിഴച്ചുവെന്ന് ആ പിതാവ് വേദനയോടെ പറഞ്ഞു.

അവര്‍ ഒരിക്കല്‍ സമദിനേയും പിടികൂടി. അവന്റേയും ഞങ്ങളുടേയും ജീവിതം നശിപ്പിച്ചു. ഞങ്ങള്‍ എല്ലാം സഹിക്കുകയാണ്. അവര്‍ പിടികൂടിയിരിക്കുന്നത് എന്റെ മകനെയാണെന്ന് എന്നെങ്കിലും ബോധ്യമായാല്‍ ഞങ്ങള്‍ അവനെ രക്ഷിക്കാനാവുന്നതെല്ലാം ചെയ്യും. അവന്‍ നിരപരാധിയാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു പിതാവ് പറഞ്ഞുനിര്‍ത്തി.

ഭട്കലിന്റെ അറസ്റ്റ് ആശ്വാസകരമാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ കുടുംബം പ്രസ്താവന ഇറക്കിയിരുന്നു. മകനെ വ്യാജ ഏറ്റുമുട്ടലിലൂടെ പോലീസ് കൊന്നുകളഞ്ഞിട്ടുണ്ടാകുമെന്നാണ് ആ കുടുംബം ഇതുവരെ വിശ്വസിച്ചിരുന്നത്.

SUMMARY: Bhatkal, a small town in north Karnataka, looks at every stranger with suspicion. The town's people say they have to live with the tag of "terror factory" and partly blame the media for it. Television crews are chased away.

Keywords: National news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 2011

Post a Comment