Follow KVARTHA on Google news Follow Us!
ad

മലപ്പുറം പാര്‍ട്ടി കോണ്‍ഗ്രസ്സിനെ ഭരിക്കാന്‍ വരേണ്ട: ആര്യാടന്‍

മലപ്പുറത്തെ ഒരു സാമുദായിക പാര്‍ട്ടി കോണ്‍ഗ്രസ്സിനെ ഭരിക്കാന്‍ നോക്കേണ്ടെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കോണ്‍ഗ്രസിനെ അധിക്ഷേപിക്കാനും Aryadan Muhammad, Malappuram, Congress, Muslim-League, Flex boards, Kerala, Arikkod
അരീക്കോട്: മലപ്പുറത്തെ ഒരു സാമുദായിക പാര്‍ട്ടി കോണ്‍ഗ്രസ്സിനെ ഭരിക്കാന്‍ നോക്കേണ്ടെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കോണ്‍ഗ്രസിനെ അധിക്ഷേപിക്കാനും ഭരിക്കാനും മുതിര്‍ന്നാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും അവരുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തികഞ്ഞ അച്ചടക്കം ശീലിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Aryadan Muhammad, Malappuram, Congress, Muslim-League, Flex boards, Kerala, Arikkodഅരിക്കോട് വെള്ളേരിയില്‍ നിര്‍മിക്കുന്ന അബ്ദുല്‍കലാം ആസാദ് ഭവന്റെ തറക്കല്ലിടല്‍ കര്‍മം നര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ആര്യാടന്‍. തറക്കില്ലിടല്‍ പരിപാടിയുടെ ഭാഗമായി സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളിലെ ആര്യാടന്റെയും അബ്ദുല്‍കലാം ആസാദിന്റെയും ചിത്രങ്ങളിലെ മുഖം കീറി മാറ്റിയതിനെകുറിച്ച് സംസാരിക്കുമ്പോഴാണ് ആര്യാടന്‍ ലീഗിനെ ഉദ്ദേശിച്ച് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

ആര്യാടന്‍ ഇതിന് മുമ്പും മുസ്ലിം ലീഗിനും ലീഗിന്റെ സംസ്ഥാന നേതാക്കള്‍ക്കുമെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ആര്യാടന്റെ പ്രതികരണങ്ങളോട് പലപ്പോഴും ലീഗ് തിരിച്ച് പ്രതികരിക്കാന്‍ മെനക്കെടാറില്ല. ലീഗിന്റെ തട്ടകത്തില്‍ നിന്നുതന്നെയാണ് അദ്ദേഹം എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടുന്നതെന്ന പ്രത്യേകതയും ഉണ്ട്.

Keywords: Aryadan Muhammad, Malappuram, Congress, Muslim-League, Flex boards, Kerala, Arikkod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment