Follow KVARTHA on Google news Follow Us!
ad

കേരളത്തിന്റെ ആദ്യ ജലവിമാനത്തിന് വാട്ടര്‍ സല്യൂട്ട്

കേരളത്തിന്റെ വിനോദസഞ്ചാരമേഖലയില്‍ പുതിയ മുന്നേറ്റം സൃഷ്ടിച്ച് പ്രധാന കായലുകളെ ബന്ധിപ്പിക്കുന്ന ജലവിമാനത്തെ കൊച്ചി വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് Kochi, Kerala, Minister, Air Plane, Tourism Minister Anil Kumar, Suman Billa, and Shri K M Chandrasekhar,
കൊച്ചി: കേരളത്തിന്റെ വിനോദസഞ്ചാരമേഖലയില്‍ പുതിയ മുന്നേറ്റം സൃഷ്ടിച്ച് പ്രധാന കായലുകളെ ബന്ധിപ്പിക്കുന്ന ജലവിമാനത്തെ കൊച്ചി വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സംസ്ഥാനം സ്വീകരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ വിമാനത്തെ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍, ടൂറിസം സെക്രട്ടറി സുമന്‍ ബില്ല എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

കൈരളി ഏവിയേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള, അഞ്ചു മണിക്കൂര്‍ തുടര്‍ചയായി പറക്കാന്‍ കഴിയുന്ന, പൈലറ്റ് ഉള്‍പെടെ ആറു പേര്‍ക്കിരിക്കാവുന്ന സെസ്‌ന 206 ആംഫിബിയന്‍ എയര്‍ക്രാഫ്റ്റിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ്‌സ് മെയിന്റനന്‍സ് റിപ്പയര്‍ ആന്‍ഡ് ഓവര്‍ഹോള്‍ (എം.ആര്‍.ഒ.) ഹാംഗറില്‍ സിയാലിന്റെ രണ്ട് ഫയര്‍ എന്‍ജിനുകള്‍ ചേര്‍ന്നാണ് വാട്ടര്‍ സല്യൂട്ട് നല്‍കിയത്. സിയാലിന്റെ പൈലറ്റ് ജീപ്പ് റണ്‍വേയില്‍ ജലവിമാനത്തിന് അകമ്പടി സേവിച്ചു.

3,500 മണിക്കൂറിലധികം വിമാനം പറത്തി പരിചയസമ്പന്നനായ ബെല്‍ജിയംകാരന്‍ ക്യാപ്റ്റന്‍ മൈക്കേല്‍ ഫാബ്രിയാണ് ജലവിമാനം പറത്തുന്നത്. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയുടെ കുതിപ്പിന് ശക്തിപകരുന്ന ജലവിമാന സര്‍വീസ് ജൂണ്‍ രണ്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊല്ലത്ത് ഉദ്ഘാടനം ചെയ്യുമെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഒന്നര വര്‍ഷം കൊണ്ട് ജലവിമാനപദ്ധതിക്ക് അംഗീകാരം ലഭ്യമാക്കിയ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങള്‍ക്ക് മന്ത്രി നന്ദി രേഖപ്പെടുത്തി. ജലവിമാന സര്‍വീസ് കായല്‍ മല്‍സ്യസമ്പത്തിനേയോ മല്‍സ്യബന്ധനത്തേയോ യാതൊരു തരത്തിലും ബാധിക്കില്ലെന്നും സര്‍വീസ് തുടങ്ങിക്കഴിയുന്നതോടെ ആശങ്കകള്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആഭ്യന്തര വ്യോമയാന മേഖലയില്‍ പുതിയ അധ്യായം തുറക്കുകയാണ് ജലവിമാനത്തിലൂടെയെന്നും മറ്റ് തീരദേശസംസ്ഥാനങ്ങള്‍ക്ക് ഇതു മാതൃകയാകുമെന്നും പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളത്തിലെ വിനോദസഞ്ചാര വികസന മേഖലയില്‍ വഴിത്തിരിവാകുന്ന ജലവിമാനം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങള്‍ ബേസ് സ്‌റ്റേഷനുകളാക്കി അഷ്ടമുടി, പുന്നമട, കുമരകം, ബേക്കല്‍  എന്നിവടങ്ങളിലെ കായലുകളെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുകയെന്ന് ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു.

സബ്‌സിഡിയില്ലാതെ ഓപ്പണ്‍ സ്‌കൈ പോളിസി പ്രകാരം സര്‍വീസ് നടത്തുന്ന ജലവിമാനം 6,500 അടി ഉയരത്തിലായിരിക്കും പറക്കുക. കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതി ആകാശത്തുനിന്ന് ആസ്വദിക്കാനുള്ള അവസരംകൂടിയാണ് ഇതിലെ യാത്രയിലൂടെ സഞ്ചാരികള്‍ക്ക് കൈവരിക. കൈരളി ഏവിയേഷന്‍ കൂടാതെ നാലു കമ്പനികളെക്കൂടി ഷോര്‍ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ ഈ രംഗത്തുണ്ടാകുന്ന മല്‍സരം യാത്ര ലാഭകരമാക്കുമെന്നും സുമന്‍ ബില്ല ചൂണ്ടിക്കാട്ടി.

കേരള ടൂറിസം ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അനില്‍കുമാര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ. ചന്ദ്രശേഖരന്‍ നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (എന്‍ജിനീയറിംഗ് സര്‍വീസസ്) എ.എം. ഷബീര്‍, സെക്യൂരിറ്റി അഡ്‌വൈസര്‍ പി. ഗൗരീശങ്കര്‍, സി.ഐ.എ.എസ്.എല്‍. എം.ഡി. (എം.ആര്‍.ഒ. ഓപ്പറേറ്റര്‍) ആര്‍. വെങ്കിടേശ്വരന്‍, ഓപ്പറേഷന്‍സ് എ.ജി.എം. സി. ദിനേശ്കുമാര്‍, എ.എ.ഐ. എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആര്‍.എസ്. ഡിക്രൂസ്, സി.ഐ.എസ്.എഫ്. സീനിയര്‍ കമന്‍ഡാന്റ് ശിശിര്‍ കുമാര്‍ ഗുപ്ത, കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാര്‍, ഇമിഗ്രേഷന്‍ പി.ആര്‍.ഒ. എസ്.കെ. നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Kochi, Kerala, Minister, Air Plane, Tourism Minister Anil Kumar, Suman Billa, and Shri K M Chandrasekhar

Kochi, Kerala, Minister, Air Plane, Tourism Minister Anil Kumar, Suman Billa, and Shri K M Chandrasekhar

Keywords: Kochi, Kerala, Minister, Air Plane, Tourism Minister Anil Kumar, Suman Billa, and Shri K M Chandrasekhar, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment