Follow KVARTHA on Google news Follow Us!
ad

വിവാഹം പരിഗണിച്ച് അങ്കിത് ചവാന് ജാമ്യം

ഐ.പി.എല്‍ ഒത്തുകളി കേസില്‍ അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരം അങ്കിത് ചവാന് കോടതി ജാമ്യം IPL, Match Fixing, Court, Bail, Marriage, National, Ankeet Chavan, ajasthan Royals Bowler, Arrested, Conditional Bail, June 6, Delhi Court, Malayalam News, Kerala News,
ന്യൂഡല്‍ഹി: ഐ.പി.എല്‍. ഒത്തുകളി കേസില്‍ അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരം അങ്കിത് ചവാന് കോടതി ജാമ്യം അനുവദിച്ചു. ജൂണ്‍ രണ്ടിന് തന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. ഡല്‍ഹി സാകേത് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഒരു ലക്ഷം രൂപ ജാമ്യത്തുകയുടെയും ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തില്‍ ജൂണ്‍ ആറു വരെയാണ് ജാമ്യം നല്‍കിയത്. മെയ് 16 ന് അറസ്റ്റിലായ അങ്കിത് ചവാന്‍ ഇപ്പോള്‍ തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
IPL, Match Fixing, Court, Bail, Marriage, National, Rajasthan Royals Bowler, Arrested, Conditional Bail, June 6, Delhi Court, Malayalam News, Kerala News, International News, National News,
കേസില്‍ അറസ്റ്റിലായ ശ്രീശാന്തിന്റെ സുഹൃത്ത് അഭിഷേക് ശുക്‌ളയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. നേരത്തെ കോടതി ശ്രീശാന്തിന്റെ ജാമ്യം പരിഗണിക്കുന്നത് ജൂണ്‍ നാലിലേക്ക് മാറ്റി വെച്ചിരുന്നു. അറസ്റ്റിലായ മൂന്നാമത്തെ താരം ചാന്ദിലയ്ക്കും ജാമ്യം കിട്ടിയിട്ടില്ല. 

Keywords: IPL, Match Fixing, Court, Bail, Marriage, National, Ankeet Chavan, ajasthan Royals Bowler, Arrested, Conditional Bail, June 6, Delhi Court, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment