Follow KVARTHA on Google news Follow Us!
ad

72കാരന്‍ 24കാരിയായ മരുമകളെ വിവാഹം ചെയ്തു

മക്കളോടും മരുമക്കളോടും സ്‌നേഹം കാണിക്കുന്നതില്‍ അത്ഭുതമില്ല. ഒഡീഷയിലെ ഹരിഹര്‍ Marriage, Natives, Bangalore, Son, Police, Complaint, Wife, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഒഡീഷ: മക്കളോടും മരുമക്കളോടും സ്‌നേഹം കാണിക്കുന്നതില്‍ അത്ഭുതമില്ല. ഒഡീഷയിലെ ഹരിഹര്‍ മല്ലിക്ക് മരുമകളോടു കാണിച്ച സ്‌നേഹവും കരുണയും കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് നാട്ടുകാര്‍. 72കാരനായ ഹരിഹര്‍ മല്ലിക്ക് 24കാരിയായ മരുമകളെ വിവാഹം ചെയ്തതോടെയാണ് നാട്ടുകാരും ബന്ധുക്കളും അമ്പരന്നത്.

ഒഡീഷയിലെ ജഗത്സിംഗ്പൂരിലെ സാപൂര്‍ ഗ്രാമത്തിലാണ് ഗ്രാമവാസികളെ ഒന്നടങ്കം നടുക്കിയ ഈ സംഭവം. നാലു വര്‍ഷം മുമ്പ് കല്‍പണിക്കായി ബാംഗ്ലൂരിലേക്ക് പോയ മകന്‍ ബിചിത്ര മല്ലിക്ക് ഇതുവരെ തിരിച്ചു വരാത്തതിനെ തുടര്‍ന്നാണ് ഹരിഹര്‍ മരുമകളെ വിവാഹം കഴിച്ചത്. സമുദായ മര്യാദകള്‍ ലംഘിച്ച് വിവാഹിതരായ രേണുക മല്ലികിനോടും ഹരിഹര്‍ മല്ലിക്കിനോടും ഉടന്‍ ഗ്രാമം വിടാന്‍ ഗ്രാമവാസികള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

 Marriage, Natives, Bangalore, Son, Police, Complaint, Wife, National, Kerala News, International News, National News,
നാട്ടുകാരുടെ എതിരിര്‍പിനെ തുടര്‍ന്ന് ബഗഡ ഗ്രാമത്തിലെ വാടകവീട്ടിലേക്ക് ഇരുവരും താമസം മാറി. പക്ഷേ, ബഗഡ ഗ്രാമവാസികള്‍ പോലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് ഹരിഹര്‍ മല്ലിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. രേണുകയെ താത്കാലിക ഭവനത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പരാതിയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഞ്ച് വര്‍ഷം മുമ്പാണ് ഹരിഹര്‍ മല്ലിക്കിന്റെ ഭാര്യ മരിച്ചത്. ബംഗളൂരിലേക്ക് പോയ മകനെ കുറിച്ചും വിവരങ്ങളൊന്നുമില്ല. ഇതേത്തുടര്‍ന്നാണ് ഹരിഹര്‍ മരുമകളുടെ രക്ഷകനായത്. ഇതാവട്ടെ നാട്ടുകാര്‍ക്ക് ഇഷ്ടമാവുകയും ചെയ്തില്ല.

Keywords: Marriage, Natives, Bangalore, Son, Police, Complaint, Wife, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment