Follow KVARTHA on Google news Follow Us!
ad

ആംവെയുടെ ഇന്ത്യന്‍ മേധാവികളെ അറസ്റ്റുചെയ്തതില്‍ കേന്ദ്രത്തിന്റെ പ്രതിഷേധം

ആംവേയുടെ ഇന്ത്യന്‍ മേധാവിയെയും ഡയറക്ടര്‍മാരെയും കേരളത്തില്‍ വെച്ച് അറസ്റ്റുCrime Branch, New Delhi, Arrest, Kozhikode, Police, Case, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ന്യൂഡല്‍ഹി: ആംവേയുടെ  ഇന്ത്യന്‍ മേധാവിയെയും ഡയറക്ടര്‍മാരെയും കേരളത്തില്‍ വെച്ച് അറസ്റ്റുചെയ്തതില്‍ കേന്ദ്രം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. കേരളത്തില്‍വെച്ച് ഇത്തരമൊരു സംഭവമുണ്ടായതില്‍ കടുത്ത നിരാശയുണ്ടെന്നും കോര്‍പറേറ്റ് അഫയര്‍ മന്ത്രി സച്ചിന്‍പൈലറ്റ് പറഞ്ഞു. ഇത്തരം നടപടികള്‍ വിദേശ നിക്ഷേപകരെ ആംവെയില്‍ പങ്കാളികളാകാനുള്ള  ശ്രമത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിക്ഷേപ തട്ടിപ്പ് പദ്ധതികള്‍ തടയാനുള്ള നിയമങ്ങളിലെ ആശയക്കുഴപ്പങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും, നിക്ഷേപ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടികളെടുക്കുമെന്നും എന്നാല്‍ നിയമം അനുസരിക്കുന്ന, ഇന്ത്യയിലെ പേരെടുത്ത  കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്തതരത്തിലുള്ള അന്തരീക്ഷമായിരിക്കും നടപ്പില്‍ വരുത്തുന്നതെന്നും  അദ്ദേഹം പറഞ്ഞു.

ആംവേയുടെ  ഇന്ത്യയിലെ ചെയര്‍മാന്‍ വില്യം എസ് പിങ്ക്‌നി, ഡയറക്ടര്‍മാരായ മല്‍ഹോത്ര, ബുധ്രാജ എന്നിവരെ വയനാട് ക്രൈംബ്രാഞ്ച്‌ തിങ്കളാഴ്ചയാണ് കോഴിക്കോട്ടുനിന്നും അറസ്റ്റുചെയ്തത്. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു.

Sachin Pilot,Crime Branch, New Delhi, Arrest, Kozhikode, Police, Case, National, Kerala Newsഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്ന ഉല്‍പന്നങ്ങള്‍ നിര്‍മാതാവ് നല്‍കുന്ന വിലയേക്കാള്‍ ആറ് മുതല്‍ പത്തിരട്ടി ലാഭത്തില്‍  മണിചെയിന്‍ മാതൃകയിലൂടെ വില്‍പ്പന നടത്തി കൊള്ളലാഭം ഉണ്ടാക്കുകയാണ് ആംവേ ചെയ്യുന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് പ്രൈസ് ചിറ്റ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ (നിരോധന) ആക്ട് പ്രകാരമാണ് ആംവെക്കെതിരെ പോലീസ് കേസെടുത്തത്. പ്രതിവര്‍ഷം 48 കോടി രൂപയുടെ ലാഭം ഇവര്‍ ഉണ്ടാക്കിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

2012 ഒക്ടോബര്‍ 29ന് കുന്ദമംഗലം സ്വദേശിനി വിശാലാക്ഷി ക്രൈംബ്രാഞ്ചില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന്റെ അറസ്റ്റ്. വയനാട് മേപ്പാടി റിപ്പണ്‍ സ്വദേശികളായ നടുതൊടിയില്‍ ജാഫര്‍, പുല്‍പ്പടി അഷറഫ്,
വടുവഞ്ചാല്‍ സ്വദേശി ഹരിഹരന്‍ എന്നിവര്‍ 2011ല്‍ നല്‍കിയ പരാതിയിലാണ് മേപ്പാടി പോലീസിന്റെ നടപടി.

Keywords:  Sachin Pilot,Crime Branch, New Delhi, Arrest, Kozhikode, Police, Case, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment