Follow KVARTHA on Google news Follow Us!
ad

93 കുട്ടികളുള്ള വരന് വധുവിനെ ആവശ്യമുണ്ട്

ഷാര്‍ജ: വിവിധ രാജ്യങ്ങളില്‍ നിന്നുമായി നിരവധി സ്ത്രീകളെ വിവാഹം കഴിക്കുകയും 93 കുട്ടികളുമുള്ള വരന്‍ ഉടനെ വീണ്ടും വിവാഹിതനാകാന്‍ പോകുന്നു. Gulf news, An Emirati man, 93 children, Wives, Married, World countries, Expects, New baby, Marry,
ഷാര്‍ജ: വിവിധ രാജ്യങ്ങളില്‍ നിന്നുമായി നിരവധി സ്ത്രീകളെ വിവാഹം കഴിക്കുകയും 93 കുട്ടികളുമുള്ള വരന്‍ ഉടനെ വീണ്ടും വിവാഹിതനാകാന്‍ പോകുന്നു. മുഹമ്മദ് ദാദ് മുറാദ് എന്ന ഷാര്‍ജ സ്വദേശിയാണ് കൂടുതല്‍ കുട്ടികളുണ്ടാവുക എന്ന ലക്ഷ്യത്തോടെ വിവാഹിതനാകുന്നത്. അബു ഫൈസല്‍, ബിഡ് ദാദ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

അബൂദാബിയിലും ഷാര്‍ജയിലും വീടുകളുള്ള ഈ 67കാരന്‍ എമിറേറ്റ്‌സിലെ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ വൈവാഹിക ജീവിതത്തെകുറിച്ച് വാചാലനായത്. വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് 20 വയസില്‍ താഴെ മാത്രമായിരുന്നു പ്രായമെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമായിട്ടാണ് അദ്ദേഹം തന്റെ വധുക്കളെ കണ്ടെത്തിയത്. രണ്ട് മാസങ്ങള്‍ക്ക് ശേഷം തന്റെ 93മത്തെ കുട്ടി പിറക്കുമെന്ന് അദ്ദേഹം സന്തോഷത്തോടെ അറിയിച്ചു.

 Gulf news, An Emirati man, 93 children, Wives, Married, World countries, Expects, New baby, Marry,കഴിഞ്ഞ ഏഴ് വര്‍ഷമായി ഞാന്‍ വിവാഹം നിറുത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഈ മാസം ഞാന്‍ വീണ്ടും വിവാഹിതനാവുകയാണ്. എനിക്ക് കൂടുതല്‍ കുട്ടികളെ തരാന്‍ വിസമ്മതിക്കുന്ന ഭാര്യമാരെ ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്. അവര്‍ക്ക് പ്രത്യേകം വീടുകള്‍ വച്ചുനല്‍കുകയും ജീവിതചിലവിനുള്ളത് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു അബു ഫൈസല്‍ പറഞ്ഞു.

അബുഫൈസലിന്റെ ഇളയ മകന്‍ നഹ്യാന് എട്ട് മാസമാണ് പ്രായം. ഭാര്യമാര്‍ ഏത് രാജ്യക്കാരാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അതേസമയം കുട്ടികളുടെ പേരുകള്‍ ഓര്‍ത്തിരിക്കാറുണ്ടോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചില്ല.

SUMMARY: An Emirati man says he has 93 children from wives he had married from almost half the world countries and expects to have a new baby and marry again soon.

Also Read:
അവശന്മാര്‍ക്ക് താങ്ങായി ഹസീന



Keywords: Gulf news, An Emirati man, 93 children, Wives, Married, World countries, Expects, New baby, Marry,

Post a Comment