Follow KVARTHA on Google news Follow Us!
ad

തീര്‍ഥാടക സംഘം സഞ്ചരിച്ച കാറില്‍ ടാങ്കര്‍ ലോറിയിടിച്ച് 10 പേര്‍ മരിച്ചു

കര്‍ണാടക ബൈദര്‍ ജില്ലയില്‍ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ഡ്രൈവറും Bangalore, Car, Accident, Maharashtra, Karnataka, Obituary, Driver, Family, Tanker Lorry, Kerala News, International News, National News
ബാംഗ്ലൂര്‍: കര്‍ണാടക ബൈദര്‍ ജില്ലയില്‍ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ഡ്രൈവറും ഒരു കുടുംബത്തിലെ ഒമ്പതുപേരുമടക്കം 10 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് തിരുപ്പതിയിലേക്ക് തീര്‍ഥാടനത്തിന് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ടവേര വാഹനത്തില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.

ഹുംനാബാദ് ടൗണിലെ ചിദ്രിയിലെ പെട്രോള്‍ പമ്പിനടുത്താണ് അപകടമുണ്ടായത്. മരിച്ചവരില്‍ വാഹനത്തിന്റെ ഡ്രൈവറും രണ്ട് കുട്ടികളും ഉള്‍പെടുന്നു. വിജയ് ജഗന്നാഥ സേട്ട്(38), ഭാര്യ അര്‍ചന (32), മക്കളായ അഭിഷേക് (എട്ട്), വൈഷ്ണവി (10), മഹിപതി ന്യാനു സേട്ട് (60), സഹജി ബല്‍വന്ത് സേട്ട് (34), ശ്യാമറാവു പാണ്ഡുരംഗ് യാദവ് (55), ഭാര്യ കുസുമ (50), വിശ്വനാഥ് നാരായണന്‍ (42), വാഹനത്തിന്റെ ഡ്രൈവര്‍, കൂട്‌ലി സ്വദേശി സഖാന്‍ അശോക് ചൗഹാന്‍ എന്നിവരാണ് മരിച്ചത്.

Bangalore, Car, Accident, Maharashtra, Karnataka, Obituary, Driver, Family, Tanker Lorry, Kerala News, International News, National News,

ഒമ്പതുപേര്‍ സംഭവസ്ഥലത്തും വൈഷ്ണവി ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയുമാണ് മരിച്ചത്. മഹാരാഷ്ട്ര പാണല താലൂക്ക് സഹപൂര്‍ വില്ലേജ് സ്വദേശികളാണ് തീര്‍ഥാടന യാത്രക്കിടെ അപകടത്തില്‍പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് ടവേരയില്‍ മറുഭാഗത്തു നിന്നു വന്ന ടാങ്കര്‍ ലേറി ഇടിച്ചത്. അപകടത്തില്‍ ടവേരയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ടാങ്കര്‍ ലോറി ഡ്രൈവര്‍ അപകടം ഉണ്ടായപ്പോള്‍ ഓടിരക്ഷപ്പെട്ടു.

Keywords: Bangalore, Car, Accident, Maharashtra, Karnataka, Obituary, Driver, Family, Tanker Lorry, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 

Post a Comment