Follow KVARTHA on Google news Follow Us!
ad

ബേനസിര്‍ ഭൂട്ടോ വധം: റഹ്മാന്‍ മാലിക്കിനെ ചോദ്യം ചെയ്യും

ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോ വധിക്കപ്പെട്ടതില്‍ പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിനെ ചോദ്യം ചെയ്യുംWorld news, Islamabad, Pakistani investigators, Probing, 2007 assassination, Former premier, Benazir Bhutto, Decided, Quiz, Rehman Malik, Pervez Musharraf, Interior minister,
ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോ വധിക്കപ്പെട്ടതില്‍ പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിനെ ചോദ്യം ചെയ്യും. 2007 ഡിസംബര്‍ 27നാണ് റാവല്‍ പിണ്ടിയില്‍ നടന്ന പൊതുപരിപാടിക്കിടെ ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ടത്. ബേനസിറിന്റെ സുരക്ഷാ ചുമത നിര്‍വഹിച്ചിരുന്നത് റഹ്മാന്‍ മാലിക്ക് ആണെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ അദ്ദേഹത്തിന് മാത്രമേ അറിയൂ എന്നുമുള്ള പര്‍വേശ് മുഷറഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാലിക്കിനെ ചോദ്യം ചെയ്യുന്നത്.

ഫെഡറല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് ബേനസിര്‍ വധം അന്വേഷിക്കുന്നത്. ബേനസിര്‍ വധത്തില്‍ പങ്കുണ്ടെന്ന അന്വേഷണ ഏജന്‍സിയുടെ വാദം മുഷറഫ് നിരാകരിച്ചു. വധത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ വീഴ്ചയാണ് ബേനസിറിന്റെ വധത്തിന് കാരണമായതെന്നും മുഷറഫ് പറഞ്ഞു.

പാക് ആഭ്യന്തരമന്ത്രിയായ റഹ്മാന്‍ മാലിക്കിന്റെ കീഴിലാണ് ഫെഡറല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ മാലിക്കിനെതിരെ മുഷറഫ് മുന്‍പും ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് എഫ്.ഐ.എ ചോദ്യം ചെയ്യാനായി മാലിക്കിനെ സമീപിക്കുന്നത്.

World news, Islamabad, Pakistani investigators, Probing, 2007 assassination, Former premier, Benazir Bhutto, Decided, Quiz, Rehman Malik, Pervez Musharraf, Interior minister,SUMMARY: Islamabad: Pakistani investigators probing the 2007 assassination of former premier Benazir Bhutto have decided to quiz Rehman Malik after being told by Pervez Musharraf that the former interior minister had decided details of her security on the day she was killed.

Keywords: World news, Islamabad, Pakistani investigators, Probing, 2007 assassination, Former premier, Benazir Bhutto, Decided, Quiz, Rehman Malik, Pervez Musharraf, Interior minister,

Post a Comment