Follow KVARTHA on Google news Follow Us!
ad

ഒന്‍പത് വയസുകാരന്റെ ഫെറാരി ഡ്രൈവിംഗ്: പിതാവിനെതിരെ കേസ്

കൊച്ചി: ഒന്‍പത് വയസുകാരന്‍ ഫെറാരി ഓടിച്ച സംഭവത്തില്‍ പിതാവിനെതിരെ കേരള പോലീസ് കേസെടുത്തു. Kerala news, New Delhi, Mohammad Nisham, Businessman, Kochi, Charged, Kerala, Police, Allowing, Nine year old, Drive, Ferrari,
കൊച്ചി: ഒന്‍പത് വയസുകാരന്‍ ഫെറാരി ഓടിച്ച സംഭവത്തില്‍ പിതാവിനെതിരെ കേരള പോലീസ് കേസെടുത്തു. പ്രമുഖ ബിസിനസുകാരനായ മുഹമ്മദ് നിഷാമിനെതിരെയാണ് കേസ്.

പ്രായപൂര്‍ത്തിയാകാത്ത മകന്‌ വാഹനം ഓടിക്കാന്‍ കൊടുത്തതിനും അതുവഴി മകന്റേയും മറ്റൊരു കുട്ടിയുടേയും ജീവന്‍ അപകടത്തിലാക്കാന്‍ സാധ്യതയുള്ള കുറ്റകരമായ വീഴ്‌ച വരുത്തിയതിനും സംഭവം വീഡിയോയില്‍ പകര്‍ത്തി യു ട്യൂബില്‍ കൊടുത്ത്‌ ലോകമെമ്പാടുമുള്ള ധാരാളം പേര്‍ക്ക്‌ തെറ്റായ സന്ദേശം നല്‍കാന്‍ ഇടവരുത്തിയതിനുമാണ്‌ നിഷാമിനെതിരേ കേസെടുത്തത്‌. ഏഴ് വയസുകാരിയായ സഹോദരിയെ അരികിലിരുത്തി ഒന്‍പത് വയസുകാരന്‍ വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാതാവ് തന്നെയാണ് ക്യാമറയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത്. ഈ ദൃശ്യങ്ങള്‍ വന്‍ പ്രചാരം നേടിയെങ്കിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വാഹനമോടിക്കാന്‍ അനുവദിച്ച മാതാപിതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

നാലു മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 18 കാറുകള്‍ക്ക് ഉടമയാണ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസും പുകയില വ്യാപാരവും നടത്തുന്ന മുഹമ്മദ് നിഷാം. നിഷാം ജാമ്യത്തിനായി കോടതിയെ സമീച്ചിട്ടുണ്ട്. കൊച്ചിയിലെ പോലീസ് സ്‌റ്റേഷനില്‍ നിഷാം ഹാജരാകുമെന്നാണ് പ്രതീക്ഷയെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ എം വി വര്‍ഗീസ് പറഞ്ഞു.

അതേസമയം കുട്ടിയെ വാഹനമോടിക്കാന്‍ അനുവദിച്ചതില്‍ യാതൊരു കുറ്റബോധവുമില്ലെന്ന് കുട്ടിയുടെ മാതാവ് അമല്‍ നിഷാം പറഞ്ഞു. അഞ്ച് വയസുമുതല്‍ കുട്ടി വാഹനമോടിക്കാറുണ്ടെന്നും ഒന്‍പതാം പിറന്നാളിനാണ് ഫെറാരി കാര്‍ ഓടിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ തൊണ്ടി മുതലായ ഫെറാരി പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കേരള പോലീസ്.
Kerala news, New Delhi, Mohammad Nisham, Businessman, Kochi, Charged, Kerala, Police, Allowing, Nine year old, Drive, Ferrari,

SUMMARY: New Delhi: Mohammad Nisham, a businessman from Kochi has been charged by the Kerala police for allowing his nine year old kid to drive a Ferrari, reports said Monday.

Keywords: Kerala news, New Delhi, Mohammad Nisham, Businessman, Kochi, Charged, Kerala, Police, Allowing, Nine year old, Drive, Ferrari,

Post a Comment