Follow KVARTHA on Google news Follow Us!
ad

ഇവന്റെയൊക്കെ ഭാര്യക്ക് പ്രസവവേദന വന്നാല്‍...

വീണ്ടും ജനങ്ങളെ കഴുതകളാക്കി ഡോക്ടര്‍മാരുടെ ഒരു സമര നാടകം കൂടി. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിനെ അകാരണമായി Delivery, Article, Strike, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
വീണ്ടും ജനങ്ങളെ കഴുതകളാക്കി ഡോക്ടര്‍മാരുടെ ഒരു സമര നാടകം കൂടി. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിനെ അകാരണമായി സ്ഥലംമാറ്റിയെന്നാരോപിച്ചാണ്് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം നടത്തുന്നത്. നിസ്സഹകരണ പ്രസ്ഥാനം നടത്താന്‍ ഇവരെന്താ പുതിയ ഇനം ഗാന്ധികളോ... ഇന്ത്യയില്‍ ആദ്യമായി ദേശീയ അംഗീകാരം ലഭിച്ച ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോ. രമയെ സ്ഥലെമാറ്റിയതിനാണ് കെ ജി എം ഒ എയുടെ നേതൃത്വത്തില്‍ സമരം നടത്തുന്നത്.

വിലക്കയറ്റവും, ഹര്‍ത്താലും, രാഷ്ട്രീയപ്രീണനവും കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്കുനേരെ ഡോക്ടര്‍മാരും നിസ്സഹകരണ പ്രസ്ഥാനം നടത്തുന്നു. ഇതുകൂടി പാവം കഴുതകളായ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അവര്‍ എന്തുചെയ്യണം. സഹിക്കാവുന്നതിനും അപ്പുറമായി. ഇനിയുള്ള പ്രതികരണം കടുത്തതായിരിക്കും. ഇവന്റെയൊക്കെ 24 മണിക്കൂറും, 48 മണിക്കൂറും സമരം അവസാനിച്ചതേയുള്ളൂ. അപ്പോഴാണ് അടുത്തത്. എല്ലാത്തിനും ബലിയാടുകളാവുന്നത് പാവം ജനങ്ങളും. ഒരുത്തന്റെ മൂക്കിടിച്ചുപരത്തിയ പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്നു പറഞ്ഞ ജഡ്ജിയെ അകാരണമായി സ്ഥലം മാറ്റി. അന്നെന്തേ ഇവനൊന്നും സമരം ചെയ്യാതിരുന്നത്. അതാകുമ്പോ പാവപ്പെട്ടവന്റെ നെഞ്ചത്ത് കേറാന്‍ സാധിക്കില്ലല്ലോ.. ഇതാകുമ്പോ രോഗികള്‍ക്ക് സ്വയം ചികില്‍സ നടത്താനാവില്ലല്ലോ. അതുകൊണ്ട് എന്തുമാകാം.

മലബാറിലെ ഒരു ജില്ലയില്‍ പ്രസവത്തിനെത്തിയ ആദിവാസി സ്ത്രീയെ ഡോക്ടര്‍മാര്‍ കണ്ട ഭാവം നടിച്ചില്ല. കാരണം ചോദിച്ചപ്പോ അവര്‍ സമരത്തിലാണ്. സമരം തീരാതെ രോഗികളെ ചികില്‍സിക്കില്ല. പാവം ആദിവാസി സ്ത്രീയുടെ കൂടുതല്‍ വിവരങ്ങളൊന്നും പിന്നീട് ലഭിച്ചില്ല. അവര്‍ വല്ല വരാന്തയിലോ, ബാത്ത്‌റൂമിലോ കുഞ്ഞിന് ജന്‍മം നല്‍കിയിട്ടുണ്ടാവും. ഇവന്റെയൊക്കെ തന്തക്ക് വിളിക്കണമെങ്കിലും, നാല് പൊട്ടിക്കണമെങ്കിലും, സമരം തീരണമെങ്കിലും ഇനി ഒന്നു രണ്ട് പാവങ്ങള്‍ ബലിയാടാകേണ്ടിവരും. അങ്ങനെ രണ്ടോ മൂന്നോ എണ്ണം ചത്തുകഴിയുമ്പോള്‍ സമരത്തിന് ജനശ്രദ്ധയും മാധ്യമശ്രദ്ധയും, രാഷ്ട്രീയ ഭരണ നേതൃത്വ ശ്രദ്ധയും കൈവരും. അതിനു ശേഷം സമരം ഒത്തുതീരും. സ്ഥലം മാറ്റിയവളെ പുനപ്രതിഷ്ഠിക്കും. ഡോക്ടര്‍മാര്‍ പഴയപടി രോഗികളെ ചികില്‍സിക്കാനാരാംഭിക്കും. അപ്പോ നാം ഒന്ന് ചിന്തിക്കണം, നഷ്ടപ്പെട്ടതാര്‍ക്കാണ്. നഷ്ടങ്ങളാര്‍ക്കാണ്. എല്ലാം പാവപ്പെട്ട ജനങ്ങള്‍ക്ക്.

സ്ഥലം മാറ്റിയവര്‍ക്കും, മാറിയവര്‍ക്കും, സമരം ചെയ്തവര്‍ക്കും യാതൊരു കുഴപ്പവുമില്ല. അവര്‍ക്ക് ഒരു രൂപ പോലും ശമ്പളവും നഷ്ടപ്പെടില്ല. എല്ലാം പഴയതുപോലെയാവും. അപ്പോഴും ചില വാവിട്ട നിലവിളികള്‍ ചില കൂരകളില്‍ മുഴങ്ങി കേള്‍ക്കും. ഒപ്പം ചില ശാപവാക്കുകളും. ഈ ഒടുക്കത്തെ ഒരു സമരം. അല്ലെങ്കില്‍ അവനൊന്നും ഗുണംപിടിക്കില്ല. സമരത്തെ തുടര്‍ന്ന് പലയിടത്തും ഒ പിയുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മിക്ക ആശുപത്രിയിലും രോഗികള്‍ കാത്തുനില്‍ക്കുകയാണ്. ഈ കാത്ത് നില്‍പ്പ് തുടരട്ടെ. സമരം ജയിക്കട്ടെ, പാവങ്ങള്‍ തുലയട്ടെ....

-എം.കെ. ജോസഫ്‌

Keywords: Delivery, Article, Strike,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment