Follow KVARTHA on Google news Follow Us!
ad

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ഈ നിലയിലുണ്ടാവില്ല: പന്ന്യന്‍

യു.ഡി.എഫ്. പൊട്ടിത്തെറിയുടെ വക്കിലാണെന്നും അടുത്തവര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ഈ രീതിയില്‍ ഉണ്ടാവില്ലെന്നും സി.പി.ഐ. Pannyan Raveendran, Government, State, Year, Mani, Kozhikode, Kvartha, UDF, LDF, K.M. Mani,
കോഴിക്കോട്: യു.ഡി.എഫ്. പൊട്ടിത്തെറിയുടെ വക്കിലാണെന്നും അടുത്തവര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ഈ രീതിയില്‍ ഉണ്ടാവില്ലെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

Pannyan Raveendran, Government, State, Year, Mani, Kozhikode, Kvartha, UDF, LDF, K.M. Mani,ജാതി, മത സാമുദായിക സംഘടനകളുടെ പിടിയില്‍പെട്ട് യു.ഡി.എഫ്. തകര്‍ന്നു കൊണ്ടിരിക്കുകയാണ്. യു.ഡി.എഫിനകത്തെ സംഘര്‍ഷങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാരിനെ കാലുവാരി സര്‍ക്കാരുണ്ടാക്കാനല്ല എല്‍.ഡി.എഫിന്റെ പുറപ്പാടെന്നും ആവശ്യമായ സന്ദര്‍ഭത്തില്‍ ഇടതുമുന്നണി അതിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാരുണ്ടാക്കുന്നത് സംബന്ധിച്ച് കെ.എം. മാണിയുമായി ചര്‍ച നടത്തിയിട്ടില്ലെന്നും കാര്യങ്ങള്‍ സശ്രദ്ധം വീക്ഷിച്ചു വരികയാണെന്നും പന്ന്യന്‍ വ്യക്തമാക്കി.

Keywords: Pannyan Raveendran, Government, State, Year, Mani, Kozhikode, Kvartha, UDF, LDF, K.M. Mani, Meeting,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment